
Malayalam
എന്ജോയ് എന്ജാമിയുമായി വീണ്ടും അറിവ് ; ഒപ്പം മുത്തശ്ശിയും !
എന്ജോയ് എന്ജാമിയുമായി വീണ്ടും അറിവ് ; ഒപ്പം മുത്തശ്ശിയും !

അടുത്ത കാലത്ത് ഏറ്റവും ഹിറ്റായ പാട്ടുകളിലൊന്നായിരുന്നു റാപ്പര്‍ അറിവും ഗായിക ദീയും കൂടി പാടിയ എന്‍ജോയി എന്‍ജാമി എന്ന റാപ്പ്. കോടി കണക്കിന് ആരാധകരാണ് ഇപ്പോൾ ഈ പാട്ടിനുള്ളത് . ഭാഷയൊന്നും ആസ്വാദനത്തിന് പ്രശ്നമില്ലന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് ഈ പാട്ടിലൂടെ.
ഇതിനോടകം തന്നെ സിനിമാ മേഖലയിൽ നിന്നുൾപ്പെടെ നിരവധി പേരാണ് പാട്ടിന് ലിപ് സിങ്ക് ചെയ്തും കവർ വീഡിയോ ഒരുക്കിയും രംഗത്തെത്തിയിരിക്കുന്നത്. മലയാളികളിൽ തന്നെ തരംഗമായ പാട്ടിന് അറിവ് തന്നെ ലിപ് സിങ്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ്.
തമിഴ്നാട്ടിലും ഇന്നലെതന്നെയായിരുന്നു വോട്ടെടുപ്പ് നടന്നത് . വോട്ട് ചെയ്തതിന് പിന്നാലെയാണ് മുത്തശ്ശിയായ വള്ളിയമ്മാള്ക്കൊപ്പം എന്‍ജോയി എന്‍ജാമിയ്ക്ക് ലിപ് സിങ്ക് ചെയ്ത വീഡിയോയുമായി അറിവ് എത്തിയത്. തെരുക്കുറല്‍ എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് അറിവ് വീഡിയോ പങ്കുവെച്ചത്.
ഇതിനകം ആയിര കണക്കിന് പേര് ഈ വീഡിയോ കണ്ടുകഴിഞ്ഞു. പേരക്കുട്ടിയേക്കാൾ വൈബിൽ താളം പിടിക്കുന്നത് മുത്തശ്ശിയാണെന്നുമാണ് പ്രേക്ഷകർ പറയുന്നത്. നാടന്‍പാട്ടിന്റെ സൗന്ദര്യമുള്ള വരികള്‍ റാപ്പ് രൂപത്തില്‍ ആലപിച്ചതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാവിഷ്ക്കാരവുമായി മാര്‍ച്ച് ഏഴിനാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. സന്തോഷ് നാരായണനാണ് പാട്ടിന്റെ പ്രൊഡ്യൂസര്‍.
മണ്ണിന്റെയും മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരുടെയും അവകാശങ്ങളെ കുറിച്ചുള്ള ശക്തമായ ആഖ്യാനമായിരുന്നു എന്‍ജോയി എന്‍ജാമി. പാട്ടിന്റെ ട്യൂണിനൊപ്പം വരികളുടെ അര്‍ത്ഥവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരേ സമയം രാഷ്ട്രീയം പറഞ്ഞും കാഴ്ചക്കാരെ അതിശയിപ്പിച്ചും എന്ജോയ് എന്‍ജാമി ഇപ്പോഴും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി മുന്നേറുകയാണ്.
about enjoy enjaami
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...