Malayalam
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു; ത്രില്ലർ ചിത്രം നിഴൽ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്…
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു; ത്രില്ലർ ചിത്രം നിഴൽ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്…
By
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ത്രില്ലർ ചിത്രം നിഴൽ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്….
രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. വീരം, കലി, ഒറ്റമുറി വെളിച്ചം, തീവണ്ടി, ഡാകിനി തുടങ്ങിയ സിനിമകളുടെ എഡിറ്റിങ്ങിലൂടെ ശ്രദ്ധേയനാവുകയായായിരുന്നു അപ്പു.
സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻതാരയാണ് എത്തുന്നത്. ഏറെ നിഗൂഢതകൾ നിറഞ്ഞതാകും ചിത്രം എന്ന സൂചന നൽകുന്നതായിരുന്നു സിനിമയുടെ ട്രെയ്‌ലർ.
ക്ലാസ്റൂമിൽ ഒരു കഥ പറയുവാൻ പറയുമ്പോൾ മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്‍തമായി ഒരു കൊലപാതക കഥയാണ് ഒരു കുട്ടി പറയുന്നത്. ഇതിൽ നിന്നും ചില ദുരൂഹതകളിലേയ്ക്ക് അന്വേഷണങ്ങൾ നീങ്ങുന്നതായാണ് ട്രെയിലറിൽ കാണുന്നത്.
ആ സ്ത്രീയും കുട്ടിയും ആരാണെന്ന് കണ്ടുപിടിക്കണം എന്ന ഡയലോഗിലൂടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. മികച്ചൊരു സസ്‍പെൻസ് ത്രില്ലറാകും നിഴലെന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന.
സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവാണ്.
കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരുന്നു . ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്
സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാള സിനിമയില്‍ നായികയായി എത്തുന്നത് നിഴലിലൂടെയാണ്.. ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘ലൗ ആക്ഷന്‍ ഡ്രാമ’യിലാണ് നയന്‍ താര അവസാനമായി മലയാളത്തില്‍ വേഷമിട്ടത്. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മോഹന്‍കുമാര്‍ ഫാന്‍സ് ആണ് കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
