
Malayalam
എന്റെ മകള്‍ക്ക് ഞാന്‍ എങ്ങനെ അച്ഛനാവണമെന്ന് അവരാണോ പഠിപ്പിക്കുന്നത്..!? തന്റെ മരണശേഷം ആ ആഗ്രഹം നടക്കുമെന്ന് ബാല
എന്റെ മകള്‍ക്ക് ഞാന്‍ എങ്ങനെ അച്ഛനാവണമെന്ന് അവരാണോ പഠിപ്പിക്കുന്നത്..!? തന്റെ മരണശേഷം ആ ആഗ്രഹം നടക്കുമെന്ന് ബാല

തമിഴ് ചലചിത്രലോകത്തിലൂടെ എത്തി മലയാളികള്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ബാല. നിരവധി മലയാളം ചിത്രങ്ങളില്‍ വേഷമിട്ട താരത്തിന് മലയാളികളുടെ പ്രിയപ്പെട്ട നടനാകാന്‍ വലിയ കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല.
ഐഡിയ സ്റ്റാര്‍ സിഗംര് എന്ന റിയാലിറ്റി ഷോയിലെത്തി അതിലെ മത്സരാര്‍ത്ഥിയായിരുന്ന അമൃതയെ വിവാഹം കഴിച്ചതോടെയാണ് ബാലയെ കൂടുതല്‍ പേരും ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ ചില ഏറ്റകുറച്ചലുകള്‍ കാരണം അധികം വൈകാതെ തന്നെ ഇരുവരും വിവാഹമോചിതരായി.
തുടര്‍ന്ന് എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നതും.
ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മകളെ പാപ്പു എന്നും അവന്തിക എന്നും പേരിട്ട് വിളിച്ചത് മുതല്‍ അവള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞു.
എന്റെ മകള്‍ക്ക് ഞാന്‍ എങ്ങനെ അച്ഛനാവണമെന്ന് അവരാണോ പഠിപ്പിക്കുന്നത്. ചിലപ്പോള്‍ ചിരിവരും. ഒരിക്കല്‍ ഒരു ചേച്ചി എന്നോട് പറഞ്ഞു മോള് ഹാപ്പി അല്ല. നിങ്ങള്‍ വിട്ട് കൊടുത്തേക്ക് എന്ന്. അപ്പോള്‍ ഞാന്‍ അവരോട് നിങ്ങള്‍ക്ക് എത്ര മക്കളുണ്ടെന്ന് തിരിച്ച് ചോദിച്ചു.
രണ്ട് മക്കളുണ്ടെന്ന് അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ എറണാകുളത്തുള്ള ഒരു അനാഥാലയത്തില്‍ അവരെ വിട്ടേക്ക്, അവിടെ നിന്ന് പഠിച്ചോട്ടെ, നിങ്ങള്‍ നോക്കെണ്ടന്ന് ഞാനും പറഞ്ഞു. എന്താ ബാല ഈ പറയുന്നേന്നായി അവര്‍. നിങ്ങള്‍ക്ക് അടുത്തുള്ളവന്റെ ജീവിതത്തില്‍ കേറി അഭിപ്രായം പറയാം. അവനന്റെ കാര്യം പറയുമ്പോള്‍ പറ്റില്ല.
ഒരു അഭിപ്രായം പറയുമ്പോള്‍ എല്ലാവരും ചിന്തിക്കണം. അടുത്തവന്റെ ജീവിതം എന്താണെന്ന് പറയരുത്. ദൈവത്തോട് പോയി ആവശ്യമില്ലാത്ത പ്രാര്‍ഥന നടത്തരുത്. ദുഷ്ടന് നല്ലവന്റെ ഫലം ചെയ്യും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നോക്കണം. അവള് ജനിക്കുന്നതിന് മുന്‍പേ എത്ര കാര്യങ്ങളുണ്ട്.
മകളെ പാപ്പു എന്ന് വീട്ടില്‍ വിളിക്കുന്നതും അവന്തിക എന്ന പേരിട്ടതും ഞാനാണ്. അടുത്തിടെ എന്റെ മകള്‍ അഞ്ച് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു. അത് അഞ്ച് ജന്മം ഉള്ളത് പോലെയാണ്. ഓരോ നിമിഷവും മറക്കാന്‍ പറ്റാത്തതാണ്. എന്നെ കുറിച്ച് നിങ്ങളെല്ലാവരും ചിന്തിക്കുന്നുണ്ട്.
ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ മകളോട് അവളുടെ ഏറ്റവും വലിയ ഫ്രണ്ട് ആരാണെന്ന് ചോദിച്ചു. ഒരു പേര് പറഞ്ഞു. കൂട്ടുകാരിയെ ഭയങ്കര ഇഷ്ടമാണോന്ന് ചോദിച്ചപ്പോള്‍ അവള്‍ക്കും അച്ഛന് അടുത്തില്ലെന്നാണ് മറുപടി പറഞ്ഞത്. എന്ത് ചെയ്യാന്‍ പറ്റും. പുറത്ത് ലോകത്തോട് ഞാന്‍ എത്ര തുറന്ന് പറഞ്ഞാലും മനസിലാക്കാന്‍ പറ്റില്ല.
പലര്‍ക്കും അത് മനസിലാക്കേണ്ട ആവശ്യമില്ല. എന്റെ മകളെ പറ്റി എനിക്കുറപ്പുണ്ട്. എല്ലാ ദൈവങ്ങളോടും പ്രാര്ഥിക്കാറുണ്ട്. ഇത്രയും അത്ഭുതങ്ങള്‍ കാണിച്ച ദൈവം, എന്റെ മരണശേഷം അത് നടത്തി കൊണ്ട് പോകാന്‍ എന്റെ മകളുണ്ടാവും. എനിക്കത് മതി… എന്നുമാണ് ബാല പറയുന്നത്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...