
Malayalam
സിനിമാ കഥ പോലെ പ്രണയകഥ ! തുടക്കം മോഡലിംഗ് ഒടുവിൽ ഇന്റർകാസ്റ്റ് മാര്യേജ്!
സിനിമാ കഥ പോലെ പ്രണയകഥ ! തുടക്കം മോഡലിംഗ് ഒടുവിൽ ഇന്റർകാസ്റ്റ് മാര്യേജ്!

ജാനിയിലെ വില്ലനായും സീതയിലെ വില്ലനായും എന്നാൽ ടമാർ പാടറിലെ കൊമേഡിയനായും പ്രേക്ഷകർക്ക് പരിചിതനായ നായകനാണ് നവീൻ അറക്കൽ. അമ്മ , പ്രണയം, സീത , ബാലാമണി തുടങ്ങിയ സീരിയലിലൂടെ തുടക്കം കുറിച്ച നവീൻ സ്റ്റാർമാജിക്ക് താരം കൂടിയാണ് ഇപ്പോൾ . വില്ലൻ വേഷങ്ങളിലാണ് കൂടുതൽ നിന്നിട്ടുള്ളത് എങ്കിലും നവീന്റെ അഭിനയത്തിന് മികച്ച സ്വീകരണമാണ് മിനി സ്ക്രീൻ പ്രേക്ഷകർ നൽകിയത്. ചുരുങ്ങിയ സിനിമയിൽ മാത്രമാണ് അഭിനയിക്കാൻ കഴിഞ്ഞതെങ്കിലും മിനിസ്ക്രീനിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ നവീന് സാധിച്ചു.
മകൾ, മകൻ, ഭാര്യ അടങ്ങുന്നതാണ് നവീന്റെ കുടുംബം ഭാര്യ സിനി, മകൻ നിവേദ് മകൾ നേഹ. നേഹ എട്ടാം ക്ളാസിലും നിവേദ് രണ്ടാം ക്ലാസ്സിലും ആണ് പഠിക്കുന്നത്. ഭാര്യ സിനി യുകെജി അധ്യാപികയാണ്.
എം.ജി ശ്രീകുമാർ അവതരിപ്പിക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കവെ നവീൻ പറഞ്ഞ രസകരമായ ജീവിത പ്രണയ കഥകളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരിക്കുന്നത്. നവീൻ എന്ന പേരിനൊപ്പമുള്ള അറയ്ക്കൽ എന്താണെന്നായിരുന്നു ഒരു ചോദ്യം. ” ക്ഷത്രിയ രക്തം ആണല്ലോ ഞങ്ങളുടേത്. എന്റെ ഒഫീഷ്യൽ പേര് നവീൻ തോമസ് എന്നാണ്. എന്നാൽ ഈ ഫീൽഡിലേക്ക് വന്നപ്പോൾ ഈ പേരിനൊരു പഞ്ചുവേണമല്ലോ.
റിമ കല്ലിങ്കൽ, സാന്ദ്ര വള്ളൂക്കാരൻ എന്നുപറയുന്ന പേരുകൾ ഒക്കെയുണ്ടല്ലോ. അപ്പൊ ഈ പറയുന്ന പോലെ എന്തുകൊണ്ട് വീട്ടുപേര് ചേർത്ത് നവീൻ അറക്കൽ എന്നാക്കിക്കൂടാ എന്ന് ചിന്തിച്ചു . അങ്ങനെയാണ് നവീൻ അറക്കൽ ആകുന്നത്. ഈ പേര് വന്നപ്പോൾ അറക്കൽ എവിടെയാണ് എന്ന് ആളുകൾ ചോദിക്കുമ്പോൾ ഒരു സുഖം ഒക്കെയുണ്ട് കേൾക്കാനെന്നും നവീൻ മറുപടി പറഞ്ഞു.
വീട്ടിൽ എങ്ങനെയാണ് നവീൻ എന്ന് എംജി ചോദിക്കുമ്പോൾ ‘ഒന്നുകിൽ വില്ലൻ അല്ലെങ്കിൽ കൊമേഡിയൻ’, എന്നാണ് സിനി പറയുന്നത്. ഭാര്യയെ അടിക്കാറുണ്ടോ എന്ന് എംജി ചോദിക്കുമ്പോൾ, ഇടക്കൊക്കെ കൊടുക്കാറുണ്ട് എന്ന് ചിരിച്ചുകൊണ്ട് നവീൻ പറഞ്ഞു . എന്നാൽ അടിക്കാറൊന്നും ഇല്ല ഭീഷണിയാണ് കൂടുതലെന്നും സിനിയും പറയുന്നു.അതേസമയം ആരാണ് വീട്ടിൽ ഭക്ഷണം വയ്ക്കുന്നത് എന്ന് എംജി ചോദിക്കുമ്പോൾ പാചകം സിനി ആണെങ്കിലും വീട്ടിൽ ഉള്ളപ്പോൾ മാക്സിമം സഹായിക്കാറുണ്ട് എന്ന് നവീൻ പറഞ്ഞു.
ഏറ്റവും രസകരമായത് നവീന്റെ പ്രണയകഥയായിരുന്നു. മൂന്നുവർഷം ആയിരുന്നു പ്രണയം. ആ മൂന്നുവർഷം കഴിഞ്ഞപ്പോൾ തന്നെ കല്യാണവും കഴിച്ചു. പിന്നെ ഇന്റർകാസ്റ് മാര്യേജ് ആണ് ഞങ്ങൾ’, എന്നു പറഞ്ഞ നവീൻ തങ്ങൾ കുടുംബവുമായി യാത്രകൾ പോകാറുണ്ട് എന്നും പറഞ്ഞു .
അഭിനയരംഗത്തേക്ക് എത്തും മുൻപേ ഞാൻ മോഡലിങ് ആയിരുന്നു ചെയ്തിരുന്നത്. ഫാഷൻ ഷോ പോലെയുള്ള സംഭവങ്ങളിൽ പങ്കെടുക്കുമായിരുന്നു. അവിടെ വച്ചാണ് ഞാൻ ആദ്യമായി സിനിയെ കണ്ടത്. പരിപാടി കാണാൻ വന്നിട്ടുണ്ടായിരുന്നു. അവിടെ വച്ച് പരിചയപെട്ടു. പരസ്പരം സംസാരിച്ചു. പ്രണയം പത്തുവർഷത്തോളം നീണ്ടൊന്നും പോയില്ലെന്നും നവീൻ പറഞ്ഞു.
about naveen araykkal
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...