
serial
അപ്രതീക്ഷിതമായ ആ ദുരന്തം… എല്ലാം നഷ്ടമായി! ആരെയും അറിയിക്കാൻ പോയില്ല കരകയറാനുള്ള ഓട്ടമാണ് ഇപ്പോഴും
അപ്രതീക്ഷിതമായ ആ ദുരന്തം… എല്ലാം നഷ്ടമായി! ആരെയും അറിയിക്കാൻ പോയില്ല കരകയറാനുള്ള ഓട്ടമാണ് ഇപ്പോഴും

നാടകത്തിൽ നിന്ന് ഇദ്ദേഹം മിനിസ്ക്രീനിൽ എത്തി പ്രേക്ഷകരുടെ പ്രിയ നടനാവുകയായിരുന്നു കെപിഎസി സജി. മഴവിൽ മനോര സംപ്രേക്ഷണം ചെയ്ത അമല എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
ഒരു ഇടവേളയ്ക്ക് മിനിസ്ക്രീനിലേയ്ക്ക് തിരിച്ചെത്തിയ സജി മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഹൃദയം സ്നേഹസാന്ദ്രം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്
ഇപ്പോഴിത ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരന്തത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സജി. ഒരു പ്രമുഖ
ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രളയം വിതച്ച നഷ്ടത്തെ കുറിച്ചാണ് നടൻ വെളിപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
2018 ലെ മഹാപ്രളയം ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ സ്ഥലങ്ങളിലൊന്ന് ചേന്ദമംഗലമാണ്. ഇവിടുത്തെ കൈത്തറി വ്യവസായം ആകെ തകർന്നു. എന്റെ തറവാട് മുഴുവൻ വെള്ളം കയറി തകർന്നു. എന്റെ കാറും വെള്ളത്തിൽ മുങ്ങി. സർക്കാരിൽ നിന്നും നാശനഷ്ടമായി ആകെ കിട്ടിയത് 10000 രൂപയാണ്. അവർക്ക് ഞാൻ സിനിമാനടനാണല്ലോ. എല്ലാ നടന്മാരും വലിയ സമ്പന്നന്മാരാണ് എന്നാണ് അവരുടെ വിചാരം. ഒരു നാശനഷ്ടവും ഉണ്ടാകാത്ത, ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും അടുപ്പക്കാർക്ക് അനർഹമായി ഇതിലും നഷ്ടപരിഹാരം ലഭിച്ചു. ഞാൻ അഭിനേതാക്കളുടെ സംഘടനയിൽ അംഗമാണെങ്കിലും ആരെയും ഒന്നും അറിയിക്കാൻ പോയില്ല.
ഏറെ ബുദ്ധിമുട്ടി ഒരു ബാങ്ക് ലോൺ സംഘടിപ്പിച്ചു. തറവാട് പൊളിച്ചു ഒരു പുതിയ വീട് പെട്ടെന്ന് തട്ടിക്കൂട്ടി. അത്രയും കാലം വാടകവീട്ടിലും എന്റെ ചേട്ടന്റെ വീട്ടിലും മാറിമാറി താമസിച്ചു. കാർ, സ്ക്രാപ് വിലയിൽ വിറ്റു. ഒരു പുതിയ കാർ വാങ്ങി. അങ്ങനെ കുറച്ച് സാമ്പത്തിക ബാധ്യതകൾ അപ്രതീക്ഷിതമായി വന്നു. അതിൽ നിന്നും കരകയറാനുള്ള ഓട്ടത്തിലാണ് ഇപ്പോഴെന്നും നടൻ പറയുന്നു. ഷിഗയാണ് ഭാര്യ.കൃഷ്ണ, നവനീത് എന്നിവരാണ് എന്നിവരാണ് മക്കൾ.
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത അമല എന്ന പരമ്പരയാണ് സജിയുടെ കരിയറിൽ വലിയ വഴിത്തിരിവ് ആയത്. ആ സീരിയൽ സൂപ്പർ ഹിറ്റായി. കുറച്ച് സിനിമകളിലും ഇടക്കാലത്ത് അഭിനയിച്ചിരുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിലെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം കൂടാതെ തമിഴ് സീരിയലിലും സജി അഭിനയിച്ചിട്ടുണ്ട്. നീണ്ട ഏഴു വർഷത്തിനുശേഷമാണ് ഹൃദയം സ്നേഹസാന്ദ്രം എന്ന പരമ്പരയിൽ അഭിനയിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...