
News
അജയ് ദേവ്ഗണിന് പിറന്നാളാശംസകള്‍ അറിയിച്ച് രാജമൗലിയും സഹപ്രവര്‍ത്തകരും; വൈറലായി ചിത്രം
അജയ് ദേവ്ഗണിന് പിറന്നാളാശംസകള്‍ അറിയിച്ച് രാജമൗലിയും സഹപ്രവര്‍ത്തകരും; വൈറലായി ചിത്രം
Published on

ബോളിവുഡ് താരം അജയ് ദേവ്ഗണിന് പിറന്നാളാശംസകള്‍ അറിയിച്ച് ബ്രഹ്മാണ്ഡ ചിത്രം ആര്.ആര്.ആര് ടീം. അജയ് ദേവ്ഗണിന്റെ സിനിമയിലെ കഥാപാത്രത്തെ പുറത്ത് വിട്ടുകൊണ്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ പ്രിയതാരത്തിന് ആശംസകള്‍ അറിയിച്ചത്.
സംവിധായകന് രാജമൗലിയും താരത്തിന് ആശംസ നേര്‍ന്നിട്ടുണ്ട്. ‘ബാഹുബലി’ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ആര്.ആര്.ആര് അണിയറയില്‍ പുരോഗമിക്കുകയാണ്. ജൂനിയര്‍ എന്‍.ടി.ആറും രാംചരണുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘രുധിരം, രണം, രൗദ്രം’ എന്നാണ് ആര്.ആര്.ആറിന്റെ പൂര്‍ണരൂപം. മുമ്പ് ചിത്രത്തിലെ നായകന്മാരായ രാംചരണിന്റെയും ജൂനിയര്‍ എന്‍.ടി.ആറിന്റെയും നായികയായ സീതയായി എത്തുന്ന ആലിയയുടെ പിറന്നാള്‍ ദിനത്തിലും അണിയറപ്രവര്‍ത്തകര്‍ ഇതേ രീതിയില്‍ ആശംസകള്‍ അറിയിച്ചിരുന്നു.
1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നീവരുടെ കഥയാണ് 300 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. രാംചരണ്‍ ചിത്രത്തില്‍ അല്ലൂരി സീതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍.ടി.ആറാണ് കൊമരു ഭീം ആയി പ്രത്യക്ഷപ്പെടുന്നത്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...