
Malayalam Breaking News
മോദി കൃഷ്ണ കുമാറിനോട് പറഞ്ഞ ആ വാക്കുകൾ പ്രാർത്ഥനയുടെ ഫലം! മനംനിറഞ്ഞ് നടൻ
മോദി കൃഷ്ണ കുമാറിനോട് പറഞ്ഞ ആ വാക്കുകൾ പ്രാർത്ഥനയുടെ ഫലം! മനംനിറഞ്ഞ് നടൻ
Published on

ഈ തവണത്തെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥി ആയതോടെയാണ് എന്‍.ഡി.എയുടെ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ പട്ടികയിലേക്ക് തിരുവനന്തപുരവും എത്തിയിരിക്കുകയാണ്.
ചില സര്‍വേകളില്‍ കൃഷ്ണകുമാറിന് വിജയസാദ്ധ്യതയും പ്രവചിച്ചിരിക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലും പുറത്തും ശക്തമായ പ്രചാരണമാണ് കൃഷ്ണകുമാര്‍ നടത്തുന്നത്.
ഇപ്പോൾ ഇതാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ ലഭിച്ച അവസരത്തിന് നന്ദി പഞ്ഞ് നടനും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ കൃഷ്ണകുമാർ. ജീവിതത്തിലെ എന്നും ഒാർക്കാൻ ഇഷ്ടപ്പെടുന്ന ഒരിക്കലും മറക്കാനാകാത്ത ദിവസമായിട്ടാണ് കൃഷ്ണകുമാർ മോദിയെ കണ്ട നിമിഷത്തെ വിശേഷിപ്പിക്കുന്നത്. സ്വപ്നതുല്യമെന്ന് കൃഷ്ണകുമാർ വിശേഷിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ
ഒരോ നിമിഷവും ജീവിതത്തിൽ വലുതാണ്. എല്ലാ ദിവസവും വളരെ നല്ലതുമാണ്. എന്നാൽ ചില ദിവസങ്ങൾക്കു ഒരു പ്രത്യേകത ഉണ്ടാവും. നമുക്ക് മറക്കാനാവാത്തതും, എന്നും ഓർക്കാൻ ഇഷ്ടപെടുന്നതും ആകും. അതായിരുന്നു ഇന്നലെ. ഏപ്രിൽ 2, വെള്ളിയാഴ്ച. എന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹമോ, വലിയതുറയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ പതിറ്റാണ്ടുകളായ പ്രാർത്ഥനയുടെ ഫലമോ…? അറിയില്ല. പ്രധാനമന്ത്രി മോദിയെ കാണണമെന്നും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്നും വലിയ ആഗ്രഹമായിരുന്നു,
സ്വപ്നമായിരുന്നു. അങ്ങനെ ഇരിക്കെ ബിജെപി സ്ഥനാർഥിയായി. ഇതിനിടെ വലിയതുറ തുറമുഖ സംരക്ഷണ വികസന സമിതിക്കാർ ചർച്ചക്ക് വിളിച്ചു. അവരുടെ ചിരകാല ആവശ്യമായ ഹാർബർ നിർമിക്കുന്നതിന്റെ ആവശ്യകഥയെ കുറിച്ച് എന്നെ ധരിപ്പിക്കാനും, പ്രധാനമന്ത്രി വരുമ്പോൾ ഒരു നിവേദനം കൊടുക്കാനുമായി. എന്റെ മനസ്സിൽ ഇത് നടത്തണമെന്നും പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി സംസാരിക്കാൻ അവസരം ലഭിച്ചു, കാര്യങ്ങൾ അവതരിപ്പിച്ചു. ഇതിനിടെ ഈ സംഘടനയുടെ അംഗങ്ങളും വലിയതുറ നിവാസികളുമായ ശ്രി സേവിയർ ഡിക്രൂസ്, ശ്രി വീനസ്, ശ്രീ ബ്രൂണോ, ശ്രീ പ്രേംകുമാർ എന്നിവരുമായി നല്ല സൗഹൃദവുമായി.
ഇന്നലെ പ്രധാനമന്ത്രി വന്നു. നിവേദനവുമായി സ്റ്റേജിൽ കാത്തിരുന്നു. പെട്ടെന്ന് നിവേദനം കൊടുക്കുവാനുള്ള അനൗൺസ്മെന്റ് വന്നു. നടന്നു പ്രധാനമന്ത്രിയുടെ അടുത്തേക്ക് ചെന്നു. നിവേദനം വാങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ചിരിച്ചുകൊണ്ട് തോളിൽ തട്ടിക്കൊണ്ടു സ്നേഹത്തോടെ അദ്ദേഹം ഇംഗ്ലീഷിൽ ചോദിച്ചു, “ഞാൻ എന്ത് ചെയ്തു സഹായിക്കണം?” മറുപടിയായി ഞാൻ പറഞ്ഞു “ഇതൊന്നു നടത്തി തരണം “. നന്ദി പറഞ്ഞു ഇരിപ്പിടത്തിലേക്ക് ഞാൻ പോയി. തുടർന്ന് അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞു മടങ്ങാൻ നേരം അത്ഭുതമെന്നോണം വീണ്ടും സ്നേഹത്തോടെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു
. “യു ആർ ഡൂയിങ് എ ഗ്രേറ്റ് ജോബ്” സ്വപനതുല്യമായ ഒരു നിമിഷം, നന്ദി. ഇന്നെന്റെ മനസ്സിൽ ഒരു കാര്യം മാത്രം. തീരദേശ സഹോദരങ്ങളുടെ ചിരകാല സ്വപ്നമായ ഹാർബർ നടന്നു കാണണം. അതിന്റെ ഉദ്‌ഘാടനത്തിനും പ്രധാനമന്തി ശ്രി നരേന്ദ്രമോഡി ഉണ്ടാവണം. സ്റ്റേജിൽ എനിക്കും ഇടമുണ്ടാവണം. സ്വപ്നങ്ങൾക്ക് ചിറകുവെച്ചു തുടങ്ങി. ആത്മാർത്ഥമായി മനസ്സിൽ ആഗ്രഹിച്ചാൽ പ്രകൃതി നിങ്ങൾക്കായി എല്ലാം ഒരുക്കിത്തരും, എത്ര വലിയ കാര്യവും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ ഓർത്തു പോയി. ദൈവത്തിനു നന്ദി. എന്റെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്കും കുടുംബത്തിനും മുൻകൂർ ഈസ്റ്റർ ആശംസകൾ നേരുന്നു.
അതെ സമയം തന്നെ കൃഷ്ണകുമാറിനെതിരെ പലരും സൈബര്‍ ആക്രമണം നടത്തന്നുണ്ട്. എന്നാല്‍ ഇതില്‍ തന്റെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് അദ്ദേഹം കുറിച്ചു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...