
Malayalam
ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന എന്തും കണ്ണടച്ചങ്ങ് വിശ്വസിക്കരുത്; ഫോട്ടോയുമായി എസ്തര്
ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന എന്തും കണ്ണടച്ചങ്ങ് വിശ്വസിക്കരുത്; ഫോട്ടോയുമായി എസ്തര്
Published on

ദൃശ്യം എന്ന ചിത്രം സൂപ്പര്‍ഹിറ്റ് ആയതിനു ശേഷം ഏറെ ആരാധകരുള്ള താരമാണ് എസ്തര് അനില്‍. എസ്തര് പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.
ഏറ്റവും ഒടുവിലായി ഒരു ഏപ്രില്‍ ഫൂള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ രണ്ട് പോസിലുള്ള, രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് എസ്തര് എത്തിയിരിക്കുന്നത്.
ആദ്യ ചിത്രത്തില്‍ തനിക്ക് ഒരു ഒഴിവു ദിവസം കിട്ടിയെന്നും അതുകൊണ്ട് തന്നെ സ്കിന്‍കെയറിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്തെന്നും വെളിച്ചത്തിനടുത്ത് നിന്ന് എടുത്ത ഈ ഫോട്ടോയില്‍ ഗ്ലോവിയായ ഒരു സ്കിന്‍ നിങ്ങള്‍ക്ക് കാണാമെന്നുമായിരുന്നു എസ്തര് പറഞ്ഞത്.
അതേ വസ്ത്രത്തില്‍ ഉള്ള മറ്റൊരു ഫോട്ടോയായിരുന്നു അടുത്തത്. എന്നാല്‍ നേരത്തെ പറഞ്ഞ ഗ്ലോവി സ്കിന്‍ അല്ല ഇതില്‍ കാണുന്നത്.
ജനാലയുടെ അടുത്ത് സൂര്യവെളിച്ചത്തിന് താഴെ നിന്ന് ഞാന്‍ ഒരു ചിത്രമെടുത്തെന്നും ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് നോക്കൂവെന്നും പറഞ്ഞ ശേഷം ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന എന്തും കണ്ണടച്ചങ്ങ് വിശ്വസിക്കരുതെന്നായിരുന്നു താരം കുറിച്ചത്. ഒപ്പം വൈകിയുള്ള ഏപ്രില്‍ ഫൂള്‍ ആശംസയും താരം അറിയിച്ചു.
സ്കിന്‍കെയറിന് വേണ്ടി ഒന്നും ചെയ്യാതെ അത് ചെയ്തെന്ന് പറഞ്ഞ് ഞങ്ങളെ പറ്റിച്ചല്ലേയെന്നും വ്യത്യസ്ത സ്ഥലത്തുനിന്ന് എടുത്തപ്പോള്‍ വ്യത്യസ്തമുഖമാണെന്നും ചിലര്‍ കമന്റിടുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...