
News
അബോര്ഷന് ആയതിനാല്‍ ഭാര്യ ഉപയോഗിച്ച സ്ലീപ്പിംഗ് പില്‍സ് മാത്രമാണ് കണ്ടെടുത്തതെന്ന് നടന് അജാസ് ഖാന്
അബോര്ഷന് ആയതിനാല്‍ ഭാര്യ ഉപയോഗിച്ച സ്ലീപ്പിംഗ് പില്‍സ് മാത്രമാണ് കണ്ടെടുത്തതെന്ന് നടന് അജാസ് ഖാന്

നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ തന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഭാര്യ ഉപയോഗിച്ചു കൊണ്ടിരുന്ന നാല് സ്ലീപ്പിംഗ് പില്‍സ് മാത്രമാണെന്ന് നടന് അജാസ് ഖാന്. ബറ്റാറ്റ ഗ്യാംഗ് ഡ്രഗ് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് അജാസ് ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 3 വരെ നടനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കോടതിയില്‍ നിന്നും പുറത്തേക്ക് വന്നപ്പോഴാണ് സ്ലീപ്പിംഗ് പില്‍സ് മാത്രമാണ് എന്‍സിബി കണ്ടെത്തിയതെന്ന് അജാസ് മാധ്യമങ്ങളോട് പറഞ്ഞത്. ”എന്താണ് വീട്ടില്‍ നിന്നും കിട്ടിയതെന്ന് അവരോട് ചോദിക്കണം…ആകെ നാല് സ്ലീപ്പിംഗ് പില്‍സ് മാത്രമാണ് ലഭിച്ചത്. അബോര്ഷന് ആയതിനെ തുടര്‍ന്ന് ഭാര്യ ഡിപ്രഷനില്‍ ആയിരുന്നു. അവളാണ് ആ പില്‍സ് ഉപയോഗിക്കുന്നത്” എന്നാണ് അജാസ് ഖാന് പറയുന്നത്.
അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരന് ഷാബാദ് ബറ്റാറ്റയെ ചോദ്യം ചെയ്യുന്നതിനിടെയാണ് കേസില്‍ അജാസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത് എന്നാണ് എന്‍സിബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞത്. ടെലിവിഷന്‍ രംഗത്തു നിന്നും ബോളിവുഡിലേക്ക് എത്തിയ താരമാണ് അജാസ് ഖാന്. തുടര്‍ന്ന് തെലുങ്ക് സിനിമകളിലും സജീവമായി.
അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളിലും അജാസ് അറസ്റ്റിലായിരുന്നു. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ 2020ലും ആക്ഷേപകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനാല്‍ 2019ലും താരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. താരം പങ്കുവെച്ച ഷൂട്ടിംഗിനായി പുക വലിക്കുന്ന ചിത്രം ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വളറെ വലിയ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...