ലോക്ക് ഡൗണിലെ പ്രധാന വരുമാന മാര്‍ഗം അതായിരുന്നു; തുറന്ന് പറഞ്ഞ് ഹിമ ശങ്കര്‍
Published on

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഹിമ ശങ്കര്‍. നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായി തിളങ്ങിയ താരം ബിഗ്ബോസ് സീസണ് 2വിലും എത്തിയിരുന്നു. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുണ്ട് ഹിമ. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ സമയം, തന്റെ പ്രധാന വരുമാനത്തെ കുറിച്ച് പറയുകയാണ് ഹിമ.
കുറച്ചു നാളുകളായി ഏറ്റവും കൂടുതല്‍ ചെയ്യുന്ന ജോലി പേഴ്സണല്‍ ട്രെയിനിംഗ് ആണ്… അഭിനയിക്കാന്‍ താത്പര്യം ഉള്ളവര്‍ക്കും, അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അഭിനയിക്കാന്‍ അറിയാത്തവര്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാക്കികൊടുക്കലും, ആണ് ലോക് ഡൗണിലെ പ്രധാന വരുമാനം.
കുറച്ചു പേര് അവരുടെ ടെന്‍ഷന്‍ മാറ്റാന്‍ രഹസ്യം ആയി ട്രെയിനിംഗ് എടുത്തിട്ടുണ്ട്. തീയേറ്റര്‍ അതിനു പറ്റിയ ഒരു നല്ല ഉപാധി തന്നെയാണ്..അഭിനയം വളരെ ഈസി ആയി പറഞ്ഞു കൊടുക്കാന്‍ കഴിയുന്നത് ജീവിതത്തിലെ, പല ഘട്ടങ്ങളിലും ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആണ്..
കേള്‍ക്കുമ്പോള്‍ ഈസി ആയി തോന്നാം..പക്ഷേ, അതിനു പിറകില്‍ ഒരുപാട് വര്‍ഷത്തെ ത്യാഗങ്ങളും, ഒബ്സര്വേഷനും ഉണ്ട്.. ഇഷ്ടമുള്ള വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്റെ, ഫലം ആണ് ഇത്ര സിംപിള്‍ ആയി നിങ്ങള്‍ക്ക് മുന്പില് എത്തിക്കുന്നത്. മാത്രം അല്ല,
ഒരിക്കല്‍ കറക്റ്റ് ചെയ്തു കഴിഞ്ഞാല്‍ ജീവിത കാലം മൊത്തം ഉപകാരപ്പെടുന്ന ഒന്നാണ് ഈ ആക്ടിംഗ് ട്രെയിനിംഗ്.. ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും ഹിമ പറയുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് നടിമാര്‍ കിടക്ക പങ്കിടേണ്ടി വരുന്ന ‘ബെഡ് വിത്ത് ആക്ടിങ്’ എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്ന് ഹിമ പറഞ്ഞിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാ മേഖലയില്‍നിന്നു ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നു ഹിമ വ്യക്തമാക്കി.
സിനിമിയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറഞ്ഞു.
ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ല. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. ആണ് മേല്‍ക്കായ്മാ മനോഭാവം മലയാള സിനിമയിലുമുണ്ട്.
സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു ഹിമ പറഞ്ഞിരുന്നു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...