പുതിയ ചിത്രത്തിന്റെ ട്രെയ്ലര് കാണാനായി തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍; വൈറലായി വീഡിയോ

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന് കല്യാണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്ലര് കാണാനായി തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍.
വക്കീല്‍ സാബ് എന്ന ചിത്രത്തിന്റെ ട്രെയ്ലര് കാണാനാണ് ആരാധകര്‍ തള്ളിക്കയറിയത്. തിയേറ്ററിന്റെ അകത്ത് കടക്കാന്‍ സാധിക്കാത്ത ആളുകള്‍ ആണ് ചില്ലു തകര്‍ത്ത് അകത്തേക്ക് ഓടിക്കയറിയത്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ശരത് തിയേറ്ററില്‍ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ട്രെയ്ലര് റിലീസ് ചെയ്ത ഏതാനും തിയേറ്ററിന്റെ മുന്നില്‍ ആളുകള്‍ രണ്ട് മണിക്ക് തന്നെ നിറഞ്ഞിരുന്നു. ഹോളി ആയതിനാല്‍ ഇന്നലെ വൈകിട്ട് നാലു മണിക്ക് ആയിരുന്നു റിലീസ്.
തിയേറ്ററിന്റെ മുമ്പില്‍ പൂജയും നടന്നിരുന്നു. അമിതാഭ് ബച്ചന് കേന്ദ്ര കഥാപാത്രമായെത്തിയ പിങ്ക് എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് വക്കീല്‍ സാബ്. രണ്ട് വര്‍ഷത്തിന് ശേഷം പവന് കല്യാണ്‍ സിനിമയിലേക്ക് തിരിച്ച് വരുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
‘പാവാട’ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഓട്ടം തുള്ളലിന്റെ ടൈറ്റിൽ...