എത്ര വിലകൂടിയ മാസ്ക് ഉണ്ടായാലും അഭിനയിക്കുന്ന സമയത്ത് അത് ധരിക്കാന്‍ കഴിയില്ല, മുപ്പത്-മുപ്പത്തിയഞ്ച് തവണ കോവിഡ് ടെസ്റ്റ് നടത്തിയെന്നും നിധി അഗര്‍വാള്‍
എത്ര വിലകൂടിയ മാസ്ക് ഉണ്ടായാലും അഭിനയിക്കുന്ന സമയത്ത് അത് ധരിക്കാന്‍ കഴിയില്ല, മുപ്പത്-മുപ്പത്തിയഞ്ച് തവണ കോവിഡ് ടെസ്റ്റ് നടത്തിയെന്നും നിധി അഗര്‍വാള്‍
എത്ര വിലകൂടിയ മാസ്ക് ഉണ്ടായാലും അഭിനയിക്കുന്ന സമയത്ത് അത് ധരിക്കാന്‍ കഴിയില്ല, മുപ്പത്-മുപ്പത്തിയഞ്ച് തവണ കോവിഡ് ടെസ്റ്റ് നടത്തിയെന്നും നിധി അഗര്‍വാള്‍
കോവിഡ് ലോക്ഡൗണിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചത് മുതല്‍ മുപ്പത്-മുപ്പത്തിയഞ്ച് തവണയോളം കോവിഡ് ടെസ്റ്റിന് വിധേയയായെന്ന് നടി നിധി അഗര്‍വാള്‍. പവന് കല്യാണിനൊപ്പമുള്ള ഹര ഹര വീര മല്ലു എന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് നിധി ഇക്കാര്യം പറഞ്ഞത്.
ലോക്ഡൗണിനെ തുടര്‍ന്ന് ആറ് മാസത്തോളം ചിത്രീകരണം നിര്‍ത്തി വച്ച സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്. ഭയത്തോടെയാണ് സെറ്റിലെത്തിയത്. എത്ര വിലകൂടിയ മാസ്ക് ഉണ്ടായാലും അഭിനയിക്കുന്ന സമയത്ത് അത് ധരിക്കാന്‍ കഴിയില്ലെന്ന് നിധി പറയുന്നു.
ഹൈദരബാദ്, ചെന്നൈ, ബംഗ്ലൂരു എന്നിങ്ങനെ ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള ഓട്ടമാണ് ഇപ്പോള്‍. അതിനിടയില്‍ ഓരോ ഘട്ടത്തിലുമായി മുപ്പത്-മുപ്പത്തിയഞ്ച് തവണയോളം കോവിഡ് ടെസ്റ്റിന് വിധേയയായി. അതിനാല്‍ ഇപ്പോള്‍ ടെസ്റ്റ് എന്ന് പറയുമ്പോള്‍ തനിക്ക് ഭയമില്ല. അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നാണ് നിധി പറയുന്നത്.
ബോളിവുഡ് ചിത്രം മുന്ന മൈക്കിളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നിധി തെന്നിന്ത്യയില്‍ സജീവമാവുകയായിരുന്നു. ചിമ്പു ചിത്രം ഈശ്വരന് ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മഗിഷ് തിരുമേനി, ശ്രീറാം ആദിത്യ എന്നിവര്‍ ഒരുക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം ഇപ്പോള്‍.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...