
Malayalam
ദോശയ്ക്കും ചായയ്ക്കും ശേഷം വില്ലനായി പഞ്ചസാര ; നേർക്കുനേർ ഫിറോസും ഡിമ്പലും!
ദോശയ്ക്കും ചായയ്ക്കും ശേഷം വില്ലനായി പഞ്ചസാര ; നേർക്കുനേർ ഫിറോസും ഡിമ്പലും!

ബിഗ് ബോസ് സീസൺ ത്രീയിൽ നീണ്ട നോമിനേഷൻ നടന്ന ദിവസമായിരുന്നു ഇന്നലെ കഴിഞ്ഞത്. ഇതുവരെ വരാത്ത ആളുകളും ഇത്തവണ നോമിനേഷിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ നോമിനേഷൻ ചർച്ച പുരോഗമിക്കുമ്പോൾ ഹൗസിൽ വലിയൊരു വഴക്കും ഒപ്പം നടന്നു . ഫിറോസ് ഖാനും ഡിമ്പലും തമ്മിലാണ് വഴക്ക് നടന്നത്. പഞ്ചസാരയെ ചൊല്ലിയായിരുന്നു പ്രശ്നം.
കട്ടൻ കാപ്പിയിൽ ഇടാനായി ഋതു കുറച്ച് പഞ്ചസാര സജ്നയേട് ചോദിച്ചതാണ് വഴക്കിന് കാരണമായ സംഭവം. എന്നാല്‍ അനാവശ്യമായി നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വിരുദ്ധമായി ഒന്നും കൊടുക്കേണ്ട എന്ന് ക്യാപ്റ്റൻ സായ് വിഷ്ണു പറഞ്ഞു. തുടർന്ന് തരില്ലെന്ന് സജ്ന പറയുകയായിരുന്നു. ഈ പ്രശ്നത്തിൽ ഡിമ്പൽ ഇടപെടുകയായിരുന്നു.
ഋതുവിനോട് അത് ആവശ്യപ്പെടൂ എന്നായിരുന്നു ഡിമ്പൽ പറഞ്ഞത്. ഇതിനെ തുടർന്നുള്ള സംസാരമാണ് വാക്ക് തർക്കത്തിൽ എത്തിയത്.നേരത്തെ പഞ്ചസാരയൊക്കെ വാങ്ങിച്ചിട്ട് കഴിച്ചിട്ട് പോയ ആളാണ് ഇപ്പോള്‍ ഡയലോഗ് അടിക്കുന്നതെന്ന് സജ്നയോട് ഡിമ്പൽ പറഞ്ഞു. ബഹളം വെച്ച ഫിറോസിനോട് ഓവര്‍ ആക്റ്റിംഗ് ചെയ്യല്ലേയെന്നും ഡിമ്പൽ പറഞ്ഞു. തുടർന്ന് ഇരുവരുടെയും ശബ്ദം ഉയർന്നു.
പ്രശ്നത്തിൽ ക്യാപ്റ്റൻ സായ് ഇടപെടുകയായിരുന്നു. രണ്ട് പേരുടെ ഭാഗവും കേട്ടറിഞ്ഞു . കഴിഞ്ഞ കിച്ചൺ ടീമിലുള്ള കാര്യത്തെ ഉദാഹരണം പറഞ്ഞ് കൊണ്ടാണ് ഡിമ്പൽ സായിയോട് സംസാരിച്ചത്. ആഹാരത്തിന്റെ കാര്യം ആവശ്യപ്പെടുമ്പോൾ ഇല്ലെന്ന് പറയാൻ പാടില്ല എന്ന് മണിക്കുട്ടൻ ക്യാപ്റ്റനായിരിക്കുമ്പോൾ സായി പറഞ്ഞിരുന്നുവെന്നും ഡിംപൽ പറഞ്ഞു. പിന്നേയും ഫിറോസും ഡിമ്പലും തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
ഒടുവിൽ പരസ്പരം പോടാ പോടീ വിളിയിൽ വരെ കാര്യങ്ങൾ എത്തി. നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോയെന്ന് ഡിമ്പൽ ചോദിച്ചു. കൊമ്പ് നിനക്ക് ആണെന്ന് ഫിറോസ് മറുപടി പറഞ്ഞു. തന്റെ മുടിയെ കുറിച്ച് ഒന്നും പറയരുതെന്ന് ഡിംപല്‍ പറഞ്ഞു. എന്നാൽ ഹിന്ദിയിലായിരുന്നു ഡിംപൽ ആ സമയം സംസാരിച്ചത്. ഇത് പുതിയ പ്രശ്നത്തിന് കാരണമായി.
അറിയാത്ത ഭാഷ പറഞ്ഞ് പേടിപ്പിക്കല്ലേയെന്ന് ഫിറോസ് പറഞ്ഞു. അടുത്തടുത്ത് നിന്ന് തര്‍ക്കിക്കുമ്പോള്‍ സോഷ്യല്‍ ഡിസ്റ്റൻസ് പാലിക്കണമെന്ന് വളരെ ശക്തമായ ഭാഷയിൽ ഡിമ്പൽ ഫിറോസിനോട് പറഞ്ഞു.
എന്നാല്‍ ഡിമ്പൽ ആണ് സോഷ്യല്‍ ഡിസ്റ്റൻസ് പാലിക്കാത്തത് എന്നായിരുന്നു ഫിറോസിന്റെ മറുപടി. സ്വന്തം മുഖത്തേക്ക് തുപ്പുകയാണ് ഫിറോസെന്ന് ഡിമ്പൽ പറഞ്ഞു . പിന്നീടും ഈ വിഷയത്തെ ചോല്ലി രണ്ട് പേരും വഴക്കിടുന്നുണ്ടായിരുന്നു.
about bigg boss
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വെച്ചായിരുന്നു...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...