
Malayalam
ഭാര്യയ്ക്ക് വേണ്ടി തടി കൂട്ടി; എന്നാല്‍ പിന്നീട് ഒരുപാട് ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് സാജന് സൂര്യ
ഭാര്യയ്ക്ക് വേണ്ടി തടി കൂട്ടി; എന്നാല്‍ പിന്നീട് ഒരുപാട് ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് സാജന് സൂര്യ

മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സാജന് സൂര്യ. താന്‍ അഭിനയ ജീവിതം തുടങ്ങിയിട്ട് ഇരുപത്തിയൊന്ന വര്‍ഷങ്ങള്‍ പിന്നിടുന്നുവെന്ന് താരം ഇടയ്ക്ക് പറഞ്ഞിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് സാജന് ഇന്നും വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ്.
തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ച എത്താറുള്ള സാജന്, ഭാര്യ സീരിയലിന് വേണ്ടി തടി കൂടിയതിന് ശേഷം വന്നമാറ്റത്തെകുറിച്ചും പിന്നെ തടി കുറച്ചതിനെ പറ്റിയുമൊക്കെ തുറന്നു പറയുകയാണ്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് പറഞ്ഞത്.
ഭാര്യ എന്ന സീരിയലില്‍ നരേന് എന്ന കഥാപാത്രം നാല് വര്‍ഷം ചെയ്തു. സിനിമയിലാണെങ്കില്‍ ഇരുപത്തിയെട്ടോ മുപ്പതോ ദിവസമോ മതിയാവും. അതിന് ശേഷം എന്റെ രൂപം ആകെ വൃത്തിക്കേട് ആണെന്ന് തോന്നി. അന്ന് ഭക്ഷണം കഴിക്കുക മാത്രമായിരുന്നു. വ്യായമം ഒന്നും ചെയ്യാറില്ലായിരുന്നു. പത്ത് ഇരുപത് മിനുറ്റ് എങ്ങാനും നടക്കാന്‍ പോയാലേ ഉള്ളു. പക്ഷേ വയറൊക്കെ വേണമെന്ന് തോന്നി.
അത് കഴിഞ്ഞപ്പോള്‍ സീരിയലിന് ഒരു പ്രശ്നമുണ്ട്. നമ്മള് ഏത് രൂപത്തിലാണോ ഇരിക്കുന്നത്. അതിന് അനുസരിച്ചായിരിക്കും അടുത്തതിലേക്ക് വിളിക്കുക. അങ്ങനെ ഇരുന്ന വരുന്ന കഥാപാത്രങ്ങളെല്ലാം കുറച്ച് പ്രായം കൂടിയിട്ടുള്ളതാണ്. നായകന് അല്ലാത്ത വേഷങ്ങളാണ് വരുന്നതെല്ലാം. ഒന്നുകില്‍ മെയിന്‍ ഹീറോ ആയിരിക്കണം, അല്ലെങ്കില്‍ മെയിന്‍ വില്ലനായിരിക്കണം. രണ്ടും ചെയ്യാന്‍ എനിക്കിഷ്ടമാണ്. വെറൈറ്റിയായി ചെയ്യാനാണ് കൂടുതലിഷ്ടംമെന്നും താരം പറഞ്ഞു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...