ബിജെപി വാഗ്ദാനങ്ങളുമായി നടി നമിത; ഗ്യാസ് സിലിണ്ടറുകള്‍ ഇതുവരെയും കിട്ടിയില്ലെന്ന് വിളിച്ച് പറഞ്ഞ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച യുവാവിന് പ്രവര്‍ത്തകരുടെ മര്‍ദനം. തമിഴ്നാട്ടിലെ വിരുത് നഗറിലാണ് സംഭവം നടന്നത്. നടി നമിത നടത്തിയ പ്രചാരണ പരിപാടിയിലായിരുന്നു സംഭവം.
നമിതയുടെ പ്രസംഗത്തിന് വിരുദ്ധമായി യുവാവ് സംസാരിക്കുകയായിരുന്നു. താമര വിരിയുകയില്ലെന്നും ഇയാള്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രകോപിതരായ ബിജെപി പ്രവര്‍ത്തകര്‍ യുവവാവിനെ തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു.
വിരുത്നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി പാണ്ടുരംഗന് വേണ്ടിയണ് നമിത പ്രചാരണത്തിന് എത്തിയത്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ച് നമിത വാഗ്ദാനങ്ങള്‍ നല്കി.
ഇതിന് മറുപടിയായി, ഗ്യാസ് സിലിണ്ടറുകള്‍ ഇപ്പോഴും കിട്ടില്ലെന്ന് യുവാവ് വിളിച്ചു പറഞ്ഞു. തമിഴ് നാട്ടില്‍ താമര വിടരുമെന്ന നമിതയുടെ പ്രസ്താവനയ്ക്ക് ഒരിക്കലും താമര വിരിയില്ല എന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ യുവാവിനെ കൂട്ടത്തോടെ മര്‍ദ്ദിക്കുകായിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...