ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്
ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ബഷീര്‍ ബഷിയും കുടുംബവും. മത്സരത്തില്‍
നിന്നും പുറത്തെത്തിയ ശേഷം കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യല്‍
മീഡിയകളില്‍ ബഷീര്‍ നിറഞ്ഞ് നിന്നിരുന്നു.
എന്നാല്‍ രണ്ട് വിവാഹം
ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമര്‍ശനങ്ങളും ബഷീറിന് നേരെ
ഉയര്‍ന്നിരുന്നു. ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. പ്രണയ വിവാഹമായിരുന്നു
ഇരുവരുടെയും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21 നായിരുന്നു
ബഷീറും സുഹാനയും വിവാഹിതരാവുന്നത്. ഒരു മകനും മകളുമാണ് ഇരുവര്‍ക്കുള്ളത്.
എല്ലാക്കാര്യത്തിലും ബഷീറിന് മികച്ച പിന്തുണയാണ് സുഹാന നല്‍കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്. ഇപ്പോള്‍ സുഹാനയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. ജോസ്വിന് സോണി എന്നായിരുന്നു എന്റെ ആദ്യത്തെ പേര്. ബഷീറുമായുള്ള വിവാഹശേഷമാണ് സുഹാന എന്നായത്.
സ്കൂള്‍ മുതല്‍
ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കവെയാണ്
ബഷീറുമായി വിവാഹിതയാകുന്നത്. മൊത്തം 15 വര്‍ഷത്തെ ബന്ധമാണ്
ഞങ്ങള്‍ക്കിടയില്‍ ഉള്ളത്. വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷം
കഴിഞ്ഞിരിക്കുന്നു. ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍
ജനിച്ചുവളര്‍ന്ന ആളാണ് ഞാന്‍. വീട്ടില്‍ എന്നെ കൂടാതെ അച്ഛനും അമ്മയും
അനുജനും ആയിരുന്നു ഉണ്ടായിരുന്നത്.
എന്റെ മകള്‍ക്ക് ഒരു വയസ്സ്
ഉണ്ടായിരുന്നപ്പോള്‍ ആണ് എന്റെ അമ്മ മരിക്കുന്നത്. സൈലന്റ്
അറ്റാക്കായിരുന്നു. ഇപ്പോള്‍ അച്ഛനും സഹോദരനുമാണുള്ളത്. എന്റെ ജീവിതത്തിലെ
ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്നു ചോദിച്ചാല്‍ അത് പ്രേമിച്ച ആളെ തന്നെ
വിവാഹം കഴിച്ചു എന്നതാണ്. ജീവിതത്തിലുണ്ടായ ഏറ്റവും ദുഖകരമായ നിമിഷം
അമ്മച്ചിയുടെ മരണം ആണ് എന്നും സുഹാന പറയുന്നു.
ബഷീറിന്റെ രണ്ടാം
ഭാര്യയായ മഷൂറയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായി യൂട്യൂബ്
ചാനലുണ്ട് മഷൂറയ്ക്ക്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും
പാചകപരീക്ഷണങ്ങളെക്കുറിച്ചുമൊക്കെ വാചാലയായി മഷൂറയും എത്താറുണ്ട്.
മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ മഷൂറയ്ക്ക് നല്‍കുന്നത്. കാസര്‍കോട്
ശൈലിയിലുള്ള സംസാരമാണ് മഷൂറയ്ക്ക്. സുഹാനയ്ക്കും മഷൂറയ്ക്കുമൊപ്പം
കല്ലുമ്മക്കായ വെബ് സീരീസുമായും ബഷീര്‍ ബഷി എത്തൊറുണ്ട്. മുമ്പ് മഷൂറ
പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...