Connect with us

സോനൂനെ ഇട്ടിട്ട് ബഷിയും മഷൂറയും കറങ്ങാന്‍ പോയി, ചത്തൂടേ നിങ്ങള്‍ക്ക് എന്ന ചോദ്യത്തിന് ഉഗ്രന്‍ മറുപടിയുമായി ബഷീര്‍ ബഷി

Malayalam

സോനൂനെ ഇട്ടിട്ട് ബഷിയും മഷൂറയും കറങ്ങാന്‍ പോയി, ചത്തൂടേ നിങ്ങള്‍ക്ക് എന്ന ചോദ്യത്തിന് ഉഗ്രന്‍ മറുപടിയുമായി ബഷീര്‍ ബഷി

സോനൂനെ ഇട്ടിട്ട് ബഷിയും മഷൂറയും കറങ്ങാന്‍ പോയി, ചത്തൂടേ നിങ്ങള്‍ക്ക് എന്ന ചോദ്യത്തിന് ഉഗ്രന്‍ മറുപടിയുമായി ബഷീര്‍ ബഷി

ബിഗ്ബോസ് സീസണ്‍ 2 വിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ബഷീര്‍ മാത്രമല്ല, താരത്തിന്റെ ഭാര്യമാരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

കുടുംബവുമായി ഒന്നിച്ചെത്തിയാണ് വിശേഷങ്ങള്‍ മിക്കതും പങ്കുവെയ്ക്കാറുള്ളത്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട്. നിരവധി ഫാന്‍സ് ആണ് ഈ കുടുംബത്തിന് ഉള്ളത്. അതോടൊപ്പം വിമര്‍ശകരും അനവധിയാണ്. ഇടയ്ക്കിടെ ആരാധകരുമായി സംവദിക്കാറുള്ള കുടുംബം ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം കുടുംബസമേതമായി പുറത്തേക്ക് പോയ സന്തോഷം പങ്കുവെച്ചാണ് എത്തിയത്. ഒപ്പം മോശം കമന്റിന് കിടിലം മറുപടിയും താരം നല്‍കുന്നുണ്ട്. 

സന്തോഷവും സമാധാനവുമാണ് ഇപ്പോള്‍ തോന്നുന്നതെന്നായിരുന്നു സുഹാന പറഞ്ഞത്. മക്കളെ സുഹാനയുടെ വീട്ടിലേക്ക് കൊണ്ടുവിട്ടതിന് ശേഷമായാണ് ഇവര്‍ ഷോപ്പിംഗിന് ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഞങ്ങള്‍ പറഞ്ഞ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്. ബാങ്കിങ്ങിലെ തടസ്സത്തെക്കുറിച്ചായിരുന്നു ഇവര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയുടെ പവര്‍ ഒന്ന് വേറെ തന്നെയാണ്. പുറത്തെ ഭക്ഷണവും ഷോപ്പിംഗും ശരിക്കും ആഘോഷമാക്കുകയായിരുന്നു മഷൂറയും സുഹാനയും.

വീഡിയോ കാണുന്നവരെല്ലാം സോനു പാവമല്ലേ എന്നാണ് ചോദിക്കാറുള്ളത്. എന്നാല്‍ അങ്ങനയേ അല്ല ടെററാണെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. ബഷിയുടെ കൈയ്യില്‍ കിട്ടിയപ്പോ ഒതുങ്ങി, പണ്ട് ടെററായിരുന്നുവെന്നായിരുന്നു സുഹാന പറഞ്ഞത്. നാലാം ക്ലാസില്‍ ബോയ്‌സ് ഗ്യാങ്ങിന്റെ ലീഡറായിരുന്നു. എന്തെങ്കിലും നടന്നാല്‍ എന്നോടായിരുന്നു പറഞ്ഞത്. പുസ്തകം മടക്കലും പെന്‍സില്‍ ഒടിക്കലുമൊക്കെ ചെയ്യാറുണ്ടായിരുന്നു. ടീച്ചേഴ്‌സിന്റെ പെറ്റ്‌സായിരുന്നു താനെന്നായിരുന്നു മഷൂറ പറഞ്ഞത്. ഉച്ചക്കഞ്ഞി എപ്പോള്‍ കിട്ടുമെന്നാലോചിച്ച് കാത്തിരിക്കലായിരുന്നു എന്റെ പരിപാടിയെന്നായിരുന്നു ബഷീര്‍ ബഷി പറഞ്ഞത്.

കമന്റായി ഒരാള്‍ പോയി ചത്തൂടേ എന്ന് ചോദിച്ചിരുന്നു. ഇതിനു കിടിലം മറുപടിയാണ് താരം പറഞ്ഞത്. ഞാനും സോനും ലൈഫ് ബ്ലാസറ്റ് ചെയ്തത്ര നിങ്ങളാരും ചെയ്തിട്ടുണ്ടാവില്ല. 2006 ല്‍ പ്രണയിക്കാന്‍ തുടങ്ങി 2009 ല്‍ വിവാഹിതരായവരാണ് ഞങ്ങള്‍. ആ സമയത്ത് ഞങ്ങള്‍ എത്രത്തോളം കറങ്ങിയെന്നറിയുമോ. ലക്ഷദ്വീപ് വരെ പോയി വന്നിട്ടുണ്ട്.

എല്ലാത്തിലും നല്ലത് കാണുക. ജീവിതത്തിലും നല്ലതേ സംഭവിക്കുക. മറ്റുള്ളവര്‍ക്ക് പോസിറ്റിവിറ്റി കൊടുക്കുക. ആരേയും വേദനിപ്പിക്കരുത് എന്ന് പറഞ്ഞാല്‍ അപ്പോള്‍ ചോദിക്കും എന്നിട്ടാണോ നീ സുഹാനയെ വേദനിപ്പിച്ചതെന്ന്. ഞാന്‍ 2 വിവാഹം കഴിച്ചത് 10 പൈസ അവരുടെ വീട്ടുകാരെക്കൊണ്ട് ചെലവാക്കിപ്പിക്കാതെയാണ്. സ്വര്‍ണ്ണം അങ്ങോട്ട് ഇട്ടാണ് കെട്ടിയത്. എല്ലാ കാര്യങ്ങളും ഞാന്‍ അങ്ങോട്ട് ചെയ്തിട്ടുണ്ട്. എന്ത് ചെയ്താലും എന്നേയും എന്റെ മക്കളേയും നോക്കാന്‍ എനിക്ക് അറിയാം. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരേയും ഇഷ്ടമാണ്. ഒരാളില്ലാതെ ഒരാള്‍ക്ക് ജീവിക്കാനാവില്ലെന്ന അവസ്ഥയാണെന്നുമായിരുന്നു ബഷീര്‍ പറഞ്ഞത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ബഷീറിന്റെയും ആദ്യ ഭാര്യയായ സുഹാനയുടെയും പുതിയൊരു വിവാഹ വീഡിയോ വൈറലായിരുന്നു. സുഹാനയെ ഒരു മണവാട്ടിയെ പോലെ ഒരുക്കുന്ന മഷൂറയെ ആണ് വീഡിയോയില്‍ കാണുന്നത്. മേക്കപ്പ് ചെയ്യുന്നതും മുടി സെറ്റ് ചെയ്തതും വസ്ത്രം തിരഞ്ഞെടുത്ത് കൊടുത്തതുമെല്ലാം മഷൂറ തന്നെയായിരുന്നു. ഇതൊന്നും ബഷീര്‍ അറിഞ്ഞിട്ടുമില്ല. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിന് ശേഷം ഇരുവരും ബഷീറിന്റെ അടുത്തേക്ക് പോവുന്നു. മണവാട്ടി ലുക്കില്‍ ഭാര്യ വരുന്നത് കണ്ട് ഞെട്ടിയ താരം സംഭവം എന്താണ് അറിയാതെ കുഴഞ്ഞു. തൊട്ട് പിന്നാലെ ഇരുവരെയും കസേരകളില്‍ ഇരുത്തി ഫോട്ടോഷൂട്ട് നടത്തി. 

വിവാഹവേഷത്തില്‍ ഒരുങ്ങിയത് മാത്രമല്ല ബഷീര്‍, സുഹാനയുടെ കഴുത്തില്‍ വീണ്ടും മഹര്‍ മാല അണിയിക്കുന്നതും ശേഷം കൈ പിടിച്ച് കൂട്ടികൊണ്ട് പോകുന്നതുമൊക്കെ വീഡിയോയിലുണ്ട്. വിവാഹ വാര്‍ഷിക ദിവസം ഇതുപോലൊന്ന് ചെയ്തിരുന്നേല്‍ മനോഹരമാവുമെന്ന് ആയിരുന്നു ബഷീറിന്റെ അഭിപ്രായം. മാത്രമല്ല നേരത്തെ പറഞ്ഞിരുന്നെങ്കില്‍ താനും മണവാളാന്‍ ലുക്കില്‍ എത്തുമായിരുന്നു എന്നത് കൂടി താരം അഭിപ്രായപ്പെട്ടു. തന്റെ അടുത്ത വീഡിയോയുടെ ലക്ഷ്യം അതാണെന്നാണ് മഷൂറ പറയുന്നത്. 

അതേ സമയം ബഷീറിന്റെ കുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്. ഇങ്ങനെ ഒത്തൊരുമ ഉള്ള ഭാര്യമാരെ കിട്ടിയതാണ് അദ്ദേഹത്തിന്റെ ഭാഗ്യം. നിങ്ങളുടെ ജീവിതം കാണുമ്പോള്‍ എപ്പോഴും അത്ഭുതമാണ് തോന്നുന്നത്. സോനുവിനെ വീണ്ടും മണവാട്ടിയെ പോലെ ഒരുക്കിയ മഷുറയ്ക്കാണ് ഇന്നത്തെ കൈയടി. ഈ ലോക്ഡൗണ്‍ കാലത്ത് ഒരു കല്യാണം കാണാന്‍ പറ്റിയതില്‍ സന്തോഷമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top