
Malayalam
‘മമ്മൂക്ക ഫാന്‍’ ആകാന്‍ തയ്യാറെടുത്ത് തമിഴ് നടന് സൂരി
‘മമ്മൂക്ക ഫാന്‍’ ആകാന്‍ തയ്യാറെടുത്ത് തമിഴ് നടന് സൂരി
Published on

തമിഴ് സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചിതനായ താരമാണ് നടന് സൂരി. ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് ഫെയിം മുഗേന്‍ റാവു കേന്ദ്ര കഥാപാത്രമാകുന്ന വേലന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ആരാധകനാകാന്‍ തയ്യാറെടുത്ത് നടന് സൂരി.
മമ്മൂക്ക ദിനേശന് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇപ്പോള്‍ കഥാപാത്രത്തിനായി സൂരി മലയാളം പഠിച്ചിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍ കവിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സൂരി ചിത്രത്തില്‍ ഒരു കടുത്ത മമ്മൂട്ടി ആരാധകനാണ്. മമ്മൂക്ക ദിനേശന് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോട്ടസാമി എന്ന പേരുപോലും മാറ്റി മമ്മൂക്ക ദിനേശന് എന്നാക്കുകയാണ് കഥാപാത്രം. അയ്യപ്പനും കോശിയിലെ പൃഥ്വിരാജിന്റേതിന് സമാനമായ വസ്ത്രമായിരിക്കും സൂരി ധരിക്കുന്നത് എന്നും സംവിധായകന് വ്യക്തമാക്കി.
വേലനില്‍ മുഗേനും സൂരിക്കും പുറമെ പ്രഭു, തമ്പി രാമയ്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊള്ളാച്ചിയും പാലക്കാടുമാണ് വേലന്റെ പ്രധാന ലൊക്കേഷനുകള്‍.
ചിത്രത്തില്‍ നിരവധി മലയാളം, തമിഴ് ചിത്രങ്ങളുടെ റഫറന്‍സ് ഉണ്ടായിരിക്കുമെന്നും സംവിധായകന് പറഞ്ഞു. വേലന്റെ രണ്ടു ഗാനങ്ങള്‍ ഒഴികെയുള്ള മറ്റേ രംഗങ്ങളുടെ ചിത്രീകരണം അവസാനിച്ചു. ഈ ഗാനങ്ങള്‍ തമിഴ്നാട് തെരഞ്ഞെടുപ്പിന് പിന്നാലെ ചിത്രീകരിക്കും. പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് അറിയുന്ന വിവരം.
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....