മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. മലയാളത്തില്‍ മുന്‍നിര നായകന്മാര്ക്കും സംവിധായകര്‍ക്കുമൊപ്പം നിരവധി ചിത്രങ്ങള്‍ സീമ ചെയ്തു. ഇപ്പോള്‍ ഇതാ വിവാഹ ജിവിതത്തിലെ തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും മകളുടെ വിവാഹ സമയത്ത് നല്കിയ ഉപദേശത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
ആണായാലും, പെണ്ണായാലും ഈഗോ ബാധിച്ച് ഭരണം തുടങ്ങിയാല്‍ ലൈഫ് താളം തെറ്റും. സെറ്റില്‍ വളരെ എനര്‍ജറ്റിക്കായ ഐവി ശശി എന്ന സംവിധായകന് സ്വകാര്യ ജീവിതത്തില്‍ വളരെ നിശബ്ദനായിരുന്നുവെന്നു വെന്ന് ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സീമ പറയുന്നു. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് സീമ തന്റെ മനസ് തുറന്നത്.
സീമയുടെ വാക്കുകള്‍ ഇങ്ങനെ,
‘വിവാഹ ജിവിതത്തില്‍ രണ്ടുപേരും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മകള്‍ വിവാഹ സമയത്ത് ഞാന്‍ പറഞ്ഞു കൊടുത്തത്, ‘ഭര്‍ത്താവാണ് നിന്റെ ലോകം ജീവിതത്തില്‍ എന്ത് പ്രശ്നമുണ്ടായാലും അഡ്ജസ്റ്റ് ചെയ്തു അങ്ങ് പോകണം’ എന്നായിരുന്നു.
ആണായാലും പെണ്ണായാലും പരസ്പരം മനസിലാക്കി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം. രണ്ടു പേര്‍ക്കും ഈഗോ തലയില്‍ കയറിയാല്‍ പ്രശ്നമാണ്. ഞാനും ശശിയേട്ടനും തമ്മിലുള്ള ദാമ്ബത്യ ജീവിതം രസമായിരുന്നു. ശശിയേട്ടന് ഒരു വകയും മിണ്ടില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്. മലയാള സിനിമയിലെ അത്രയും വലിയ സംവിധായകന് വീട്ടില്‍ വന്നാല്‍ നിശബ്ദനാണ്. ഞാന്‍ ആയിരിക്കും കലപില പറയുന്നത്. സിനിമയൊന്നും ഞങ്ങള്‍ക്കിടയില്‍ വിഷയമാകാറില്ലായിരുന്നുവെന്ന് സീമ പറയുന്നു
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...