
Malayalam
എന്നെക്കുറിച്ച് ഒരു ചുക്കും നിങ്ങൾക്കറിയില്ല! മനസ്സിലാക്കിയിടത്തോളം മതിയെന്ന് ഫിറോസ് കാര്യങ്ങൾ കൈവിട്ട് പോയോ?
എന്നെക്കുറിച്ച് ഒരു ചുക്കും നിങ്ങൾക്കറിയില്ല! മനസ്സിലാക്കിയിടത്തോളം മതിയെന്ന് ഫിറോസ് കാര്യങ്ങൾ കൈവിട്ട് പോയോ?

ദിവസങ്ങൾ കഴിയുന്തോറും മത്സരവും കടക്കുകയാണ് ബന്ധങ്ങൾക്ക് അപ്പുറം ബിഗ് ബോസ് ഷോയെ മത്സരമായി കണ്ട് മുന്നോട്ട് പോകുകയാണ് മത്സരാർഥികൾ. വളരെ ശാന്തമായിട്ടാണ് വീട് മുന്നോട്ട് പോയ്ക്കോണ്ടിരിക്കുന്നത്. അഭിപ്രായഭിന്നതകൾ ഉടലെടുക്കുന്നുണ്ടെങ്കിലും അത് അവരുടെ ഇടയിൽ മാത്രം നിൽക്കുകയായിരുന്നു.
ഭാഗ്യലക്ഷ്മയും ഫിറോസ് ഖാനും തമ്മിലുള്ള അഭിപ്രായ ഭിന്നത ഹൗസിൽ മാത്രമല്ല പുറത്തും ചർച്ചാവിഷയമാണ്. എന്നാൽ ഈ വാരം ഇരുവരും തമ്മിൽ വലിയ വഴക്കുകൾ നടന്നിരുന്നല്ല. എങ്കിലും ചെറിയ സംസാരം ഉയർന്ന് വന്നിരുന്നു. ഇപ്പോഴിത ഫിറോസിന്റെ സംസാരത്തെ കുറിച്ച് കിടിലൻ ഫിറോസിനോട് പറയുകയാണ് ഭാഗ്യലക്ഷ്മി. ഫിറോസിന്റെ സംസാരം കേട്ടിട്ട് എഴുന്നേറ്റ് പോകാൻ തോന്നുന്നു എന്നാണ് ഭാഗ്യക്ഷ്മി പറഞ്ഞത്
തനിക്ക് ഇഷ്ടപ്പെടാത്ത ചില സിനിമകൾ കാണുമ്പോൾ കാലും കയ്യുമൊക്കെ പെരുത്ത് വരും. താൻ എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് പോലും തോന്നാറുണ്ട്.
അത്പോലെയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആളോട് നല്ലത് പോലെ സംസാരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല ആ രീതിയാണ് . അയാളുടെ ട്രാക്ക് വേറെ രീതിയാണെന്നാണ് ഫിറോസ് മറുപടി നൽകിയത്
ഭക്ഷണം കഴിക്കുമ്പോഴാണ് ഫിറോസും ഭാഗ്യലക്ഷ്മിയും തമ്മിൽ സംസാരം നടക്കുന്നത്. ‘ചേച്ചിയെ ഇവിടെ ശരിക്ക് അറിയാവുന്നത് എനിക്ക് മാത്രമാണെന്നാണ് ഫിറോസ് പറയുന്നത്. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ സംസാരം നടക്കുന്നത്. എന്നാൽ വലിയ വാക്ക് തർക്കത്തിലേയ്ക്ക് കാര്യങ്ങൾ പോയിരുന്നില്ല. രണ്ട് പേരും വളരെ മിതമായിട്ടാണ് സംസാരിച്ചത്.
ഏതോ ഒരു ടാസ്ക്ക് കോൺവെർസേഷണൽ അതെങ്ങനെ ആകും എന്ന്, എങ്ങനെയൊക്കെ ആകും എന്നിങ്ങനെ ചിന്തിച്ചുവെന്ന് സന്ധ്യ ഫിറോസിനോടും, നോബിയോടും പറയുന്നു. ഭാഗ്യലക്ഷ്മിയെ കുറിച്ചായിരുന്നു പറഞ്ഞത്. ഈ സമയത്ത് ഇതൊക്കെ അറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് വരുന്നതെന്ന് ഭാഗ്യലക്ഷ്മിയോട് ഫിറോസ് ഖാൻ ചോദിക്കുന്നു. ഞാൻ സാധനം കണ്ടിട്ടില്ല. നിങ്ങൾ കണ്ടിട്ടുണ്ടാകും ഇങ്ങോട്ട് വന്നത്. അത് കണ്ടിട്ടുള്ളവർക്ക് അറിയാം അതേപ്പറ്റി. ഞാൻ അത് കണ്ടിട്ടില്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
മനക്കരുത്ത്. അതാണ് വേണ്ടത് . ശരീരം ആരും നോവിക്കുന്നില്ലെന്നും ഫിറോസ് പറയുന്നു ഇതിന്റെ മറുപടിയായി ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒരു ഷോയ്ക്ക് നമ്മൾ എല്ലാം അറിഞ്ഞിട്ടാണ് വരുന്നത്.മനക്കരുത്ത് എന്നെല്ലാം നമ്മൾ പറയും എങ്കിലും അടിസ്ഥാനപരമായിട്ട് നമ്മുടെ ഒരു ബേസിക് നേച്ചർ എന്ന് പറയുന്ന ഒരു സാധനമുണ്ട്. ആ സാധനം ഒരു ലിമിറ്റ് കഴിയുമ്പോൾ നമ്മളുടെ കൈയ്യിൽ നിന്നും കൈവിട്ടുപോകും.
എന്നിട്ടും നിങ്ങൾ ഇവിടെ പിടിച്ചു നിൽക്കുന്നില്ലേ എന്ന് ഭാഗ്യലക്ഷ്മയോട് ഫിറോസ് ഖാൻ ചോദിക്കുന്നുണ്ട്.അത് പുറത്തുപോകാൻ നിവർത്തി ഇല്ലാഞ്ഞിട്ടാണ് എന്നാണ് ഭാഗ്യലക്ഷ്മി മറുപടി പറയുന്നത്. അത് ശക്തമായി പറയാഞ്ഞിട്ടാണ് എന്ന് ഫിറോസ് ഉത്തരം നൽകി.
ചേച്ചിയെപ്പോലെയുള്ള ഒരാൾ ഒരുപാട് മനശക്തി ഉള്ള ഒരാൾ ആണ് എന്ന് വിശ്വസിക്കുകയാണ് ഞാൻ. ചേച്ചിയാണ് ഏറ്റവും കൂടുതൽ ആളുകളെ വേദനിപ്പിക്കുന്ന ഡയലോഗ് പറയുന്നത് . തനിക്ക് മാത്രമാണ് ചേച്ചിയെ നല്ല വ്യക്തമായി അറിയാവുന്നതെന്നും ഫിറോസ് പറയുന്നു.
ഒരിക്കലും നിങ്ങൾക്ക് എന്നെ അറിഞ്ഞുകൂടാ മിസ്റ്റർ ഫിറോസ്. ഒരു ചുക്കും നിങ്ങൾക്കെന്നെ കുറിച്ച് അറിയില്ല.ഇവിടെ ആരേം കുറിച്ചും അറിയില്ല. ഈ ലോകത്ത് അവനവന് മാത്രമാണ് സ്വയം മനസിലാവുക. അല്ലാതെ മറ്റാർക്കും പരസ്പരം അറിയില്ല.അത് തെറ്റായ ധാരണയാണെന്നാണ് ഫിറോസിന്റെ വാദം. ചേച്ചിയുടെ ഒരു അൻപത് ശതമാനം മനസിലാക്കാക്കിയപ്പോൾ തന്നെ എനിക്ക് മനസിലായി. ബാക്കി അൻപത് എനിക്ക് മനസ്സിലാക്കേണ്ടന്നാണ് ഫിറോസ് പറയുന്നത്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...