Connect with us

പൊളി ഫിറോസും റംസാനും നേർക്കുനേർ; റംസാന്റെ മുന്നിൽ ഫിറോസ് തോൽക്കുമോ?

Malayalam

പൊളി ഫിറോസും റംസാനും നേർക്കുനേർ; റംസാന്റെ മുന്നിൽ ഫിറോസ് തോൽക്കുമോ?

പൊളി ഫിറോസും റംസാനും നേർക്കുനേർ; റംസാന്റെ മുന്നിൽ ഫിറോസ് തോൽക്കുമോ?

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് 38ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് ഈ വാരം പോകുന്നത്. പുതിയ ക്യാപ്റ്റനായി കിടിലം ഫിറോസ് എത്തിയതോടെ വീട്ടിൽ തുടക്കം ഉണ്ടായിരുന്ന അതേ സമാധാന അന്തരീക്ഷം ഉണ്ടായിരിക്കുകയാണ്.

അനാവശ്യ പ്രശ്നങ്ങൾ നടക്കാറുള്ള ഹൗസിൽ ഈ ആഴ്ച വലിയ വഴക്കുകൾ ഉണ്ടായില്ല . എന്നാൽ വീക്കിലി ടാസ്ക്ക് ബിഗ് ബോസ് ഹൗസിന്റെ സമാധാനാന്തരീക്ഷം തകർക്കുകയായിരുന്നു. ഇക്കുറി ഫിസിക്കൽ ഗെയിം ആണ് ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയത്.

കുഴലിലൂടെ വരുന്ന പന്ത് പിടുക്കുക എന്നതാണ് വീക്കിലി ടാസ്ക്. ഇന്നലെ ഒറ്റയ്ക്കായിരുന്നു മത്സരം. അവിടെയുള്ള ടെലിവിഷൻ സ്‌ക്രീനിൽ പേര് വരുന്നതിനനുസരിച്ച് മത്സരാർത്ഥികൾ ഓടിപ്പോയി ബോൾ എടുക്കണമായിരുന്നു. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾക്കിടയിൽ വലിയ തർക്കങ്ങൾ ഒന്നും ഉണ്ടായില്ല .

എന്നാൽ ഇന്ന് ഗെയിം ബിഗ് ബോസ് മാറ്റുകയായിരുന്നു. ഒരാൾക്ക് പകരം ഗ്രൂപ്പായിട്ടാണ് മത്സരാർഥികൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇത് ഒടുവിൽ വലിയ വഴക്കിലായിരുന്നു അവസാനിച്ചത്.

രണ്ടാം ദിവസത്തിലും ആദ്യം ഒറ്റയ്ക്ക് കളിക്കാനായിരുന്നു മത്സരാർഥികളോട് ബിഗ് ബോസ് പറഞ്ഞിരുന്നത്. വാശിയോടെ മത്സരിച്ച മത്സരാർഥികൾ മികച്ച പോയിന്റുകൾ സ്വന്തമാക്കുകയും ചെയ്തു. പിന്നീടാണ് പച്ച, മഞ്ഞ ടീമുകളായി ഗെയിം കളിക്കാൻ ബിഗ് ബോസ് നിർദ്ദേശിച്ചത്. പച്ച ടീമിനെ സന്ധ്യയും മഞ്ഞ ടീമിനെ നോബിയുമായിരുന്നു നയിച്ചത്. കുഴലിലൂടെ വരുന്ന പന്തുകളിൽ തങ്ങളുടെ ടീമിന് നൽകിയ കളറുള്ള പന്തുകൾ മാത്രമേ മത്സരാർഥികൾക്ക് പിടിക്കാൻ പറ്റുകയുള്ളൂ. ഇത് തുടക്കം മുതൽ തന്നെ ഉന്തും തള്ളുമായി.

ഫുറോസ്- സജ്ന, മജ്സിയ, ഡിംപൽ, സന്ധ്യ, ഭാഗ്യലക്ഷ്മി, അനൂപ്, കിടിലൻ ഫിറോസ് എന്നിവരായിരുന്നു പച്ച ടീമിൽ. നോബി, റംസാൻ, അഡോണി, മണിക്കുട്ടൻ, സൂര്യ, സായ്,ഋതു എന്നിവരായിരുന്നു നോബിയുടെ നേത്യത്വത്തിലുളള മഞ്ഞ ടീമിൽ.

ടാസ്ക്കുമായി ബന്ധപ്പെട്ട് ഫിറോസ് ഖാനും റംസാനുമായിരുന്നു വഴക്കായത് . ഇരുവരും പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ തള്ളി മാറ്റുന്നുണ്ടായിരുന്നു. എന്നാൽ, അത് പൊളി ഫിറോസിന് ഇഷ്ടമായില്ല. താൻ തള്ളാൻ വന്നില്ലല്ലോ എന്നും പറഞ്ഞ് പൊളി ഫിറോസ് വഴക്കിനു തുടക്കമിട്ടു. പിന്നീട് സായ് വിഷ്ണു, അഡോണിയും വിഷയത്തിൽ ഇടപെടുകയായിരുന്നു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top