
Malayalam
ഡിംപല്‍ പറഞ്ഞ ഹിന്ദിയുടെ അര്‍ത്ഥമെന്താണ്? ചോദിക്കാന്‍ ചെന്ന മണിക്കുട്ടന് ട്രോൾ പൂരം!
ഡിംപല്‍ പറഞ്ഞ ഹിന്ദിയുടെ അര്‍ത്ഥമെന്താണ്? ചോദിക്കാന്‍ ചെന്ന മണിക്കുട്ടന് ട്രോൾ പൂരം!

ബിഗ് ബോസ് മൂന്നാം സീസണിലെ ഓരോ മത്സരാർത്ഥികളും കഴിവ് കൊണ്ടും സ്വഭാവം കൊണ്ടും വളരെയധികം വ്യത്യസ്തരാണ്. അതിൽ പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധേയനായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്.
തുടക്കം ഷോയില്‍ കാലിലെ പരിക്ക് കാരണം അത്ര തിളങ്ങിയില്ലെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് നടന് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസില്‍ സൈലന്റ് ആയി നിന്ന് ഗെയിം കളിക്കുന്ന ആളാണ് മണിക്കുട്ടനെന്നാണ് സഹമല്‍സരാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടത്.
അതേസമയം മണിക്കുട്ടനും ഡിംപലും ഉള്‍പ്പെട്ട ഒരു ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മലയാളി ട്രോളേന്മാരെ വിലകുറച്ചു കാണേണ്ടതില്ലന്ന് വീണ്ടും അവർ തെളിയിച്ചിരിക്കുകയാണ്. മണിക്കുട്ടനും ഡിംപലും കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ പറയുകയുണ്ടായ ഹിന്ദി ഡയലോഗുകളാണ് ട്രോളേന്മാർ ട്രോള്‍ ചെയ്യപ്പെടുന്നത്.
ഡിംപലിന്റെ ഹിന്ദിയുടെ അര്‍ത്ഥം ചോദിക്കാന്‍ വീട് മൊത്തം അലയുന്ന മണിക്കുട്ടന് എന്ന അടിക്കുറിപ്പോടെയാണ് ഈ ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വീക്ക്ലി എപ്പിസോഡിനിടെ ഡിംപല്‍-സായി തര്‍ക്കമുണ്ടായിരുന്നു.
ഇത് അവരോട് ചോദിച്ച് മനസിലാക്കവേ മോഹന്‍ലാല്‍ ശബ്ദമുയര്‍ത്തി സംസാരിക്കുകയും ചെയ്തു. പിന്നാലെ ഡിംപലിന് ഇത് വളരെ വിഷമാവുകയും പിന്നീട് മണിക്കുട്ടനോടും മജ്സിയയോടും ഇക്കാര്യം സംസാരിക്കുകയും ചെയ്തു.
ഇതിനിടെയാണ് ഹിന്ദിയില്‍ മണിക്കുട്ടനോട് ഡിംപല്‍ സംസാരിച്ചത്. ബിഗ് ബോസ് വീട്ടില്‍ മലയാളം മാത്രം സംസാരിക്കുക എന്ന നിയമം ലംഘിച്ചുകൊണ്ടാണ് സങ്കടം വന്നപ്പോള്‍ ഡിംപല്‍ ഹിന്ദിയില്‍ സംസാരിച്ചത്. തുടര്‍ന്നാണ് ട്രോള്‍ വീഡിയോ വന്നത്.
അതേസമയം മണിക്കുട്ടനെ പോലെ തന്നെ ബിഗ് ബോസിലെ ശക്തയായ മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. ഏറെ ആരാധകരെ ഷോയുടെ തുടക്കം മുതല്‍ നേടിയെടുക്കാൻ ഡിംപലിന് സാധിച്ചിട്ടുണ്ട്. എന്നാൽ, ബിഗ് ബോസിലെ ഈ ആഴ്ചത്തെ നോമിനേഷനില്‍ ഡിംപലും ഉള്‍പ്പെട്ടിരിക്കുകയാണ്..
about bigg boss
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...