“ഇതു തികച്ചും തെറ്റായ ഒരു വാര്‍ത്തയാണ് സര്. എന്നെയോ എന്റെ സിനിമയെയോ അച്ഛന് ഇന്നേ വരെ പ്രമോട്ട് ചെയ്തിട്ടില്ല” – ദുൽഖർ സൽമാൻ

By
“ഇതു തികച്ചും തെറ്റായ ഒരു വാര്‍ത്തയാണ് സര്. എന്നെയോ എന്റെ സിനിമയെയോ അച്ഛന് ഇന്നേ വരെ പ്രമോട്ട് ചെയ്തിട്ടില്ല” – ദുൽഖർ സൽമാൻ
മലയാളത്തിലും തമിഴിലും മഹാനടിയിലൂടെ തെലുങ്കിലും തന്റേതായ സ്ഥാനം ഉറപ്പിച്ച ദുൽഖർ സൽമാന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമാണ് കർവാൻ . ചിത്രത്തിൽ ദുല്‍ഖര്‍ സൽമാനൊപ്പം ഇർഫാൻ ഖാൻ , മിഥില പാർക്കർ എന്നിവരാണ് അഭിനയിക്കുന്നത്. റോഡ് മൂവിയായ ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ പ്രൊമോഷനായി മമ്മൂട്ടി എത്തുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശ് ആണ് ഇത്തരമൊരു വാർത്ത പുറത്തു വിട്ടത്.. ദുല്‍ഖര്‍ ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത് മമ്മൂട്ടിയാണെന്നായിരുന്നു തരണ്‍ പറഞ്ഞത്. നടന് മമ്മൂട്ടി മകന് ദുല്‍ഖറിന്റെ ഹിന്ദി അരങ്ങേറ്റ സിനിമ കര്വാന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നായിരുന്നു തരണിന്റെ ട്വീറ്റ്. എന്നാല്‍ ഇത് ചര്‍ച്ചയായതോടെ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് ദുല്‍ഖര്‍.
ഇതു തികച്ചും തെറ്റായ ഒരു വാര്‍ത്തയാണ് സര്. എന്നെയോ എന്റെ സിനിമയെയോ അച്ഛന് ഇന്നേ വരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ ഒരു മാറ്റവും ഒരിക്കലും വരില്ല. ആരോ മനപൂര്‍വ്വം പടച്ചുവിട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തരണിന്റെ ട്വീറ്റിന് മറുപടിയായാണ് ദുല്‍ഖര്‍ ഇങ്ങനെ കുറിച്ചത്. തൊട്ടുപിന്നാലെ തരണ്‍ തന്റെ തെറ്റുതിരുത്തി രംഗത്തുവന്നു. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. അത് റൂണി സ്ക്രൂവാലയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു തെറ്റുതിരുത്തിയതില്‍ നന്ദി തരണ്‍ ട്വിറ്ററില്‍ കുറിച്ചു.
dulquer salmaan replied to tharan adarsh
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...