
Social Media
വാട്ട് ഡു യൂ മീൻ? പുത്തൻ ചിത്രവുമായി ജൂഹി
വാട്ട് ഡു യൂ മീൻ? പുത്തൻ ചിത്രവുമായി ജൂഹി

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. വർഷങ്ങളായി സീരിയൽ പ്രേമികളുടെ ഹിറ്റ് ലിസ്റ്റിൽ മുൻ പന്തിയിൽ നിൽക്കുന്ന സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചു പറ്റിയ നടിയാണ് ജൂഹി റുസ്തഗി. ആരാധകരുടെ പ്രിയങ്കരിയായി മാറിയതോടെ സോഷ്യൽ മീഡിയയിലും ലെച്ചു എന്ന ജൂഹി അവതരിപ്പിക്കുന്ന കഥാപാത്രം വൈറലായി മാറിയിരുന്നു.
പരമ്പരയിൽ നിന്നും ഇടക്ക് പിന്മാറി പോയെങ്കിലും യൂ ട്യൂബ് വീഡിയോകളിലൂടെ ജൂഹി എത്തിയിരുന്നു. എന്നാൽ പഠനത്തിരക്കുകളിൽ പെട്ടതുകൊണ്ടാകാം ജൂഹി ഇപ്പൊ വീഡിയോകളിൽ നിറയുന്നില്ല. എങ്കിലും ഇൻസ്റ്റയിൽ സജീവമായ ജൂഹി പങ്കിടുന്ന ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. 820 കെ ഫോളോവേഴ്സാണ് ജൂഹിക്ക് ഇൻസ്റ്റയിലുള്ളത്. ബിഗ് സ്ക്രീനിൽ നിറയുന്ന താരസുന്ദരിമാർക്കൊപ്പം തന്നെയുള്ള ഫോളോവേഴ്സും ജൂഹിക്ക് ഇന്റസ്റ്റയിലുണ്ട്.
ഇപ്പോൾ ഇതാ ജൂഹി ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. വാട്ട് ഡു യൂ മീൻ എന്ന ക്യാപ്ഷൻ കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും ജൂഹി മാറിനിന്നിരുന്നു . തൻ്റെ അപ്ഡേറ്റുകളൊന്നും ജൂഹി പങ്കുവെക്കാറുണ്ടായിരുന്നില്ല. പിന്നീട് തൻ്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് തിരിച്ചെത്തുകയായിരുന്നു. ഷൂട്ട് മോഡിലേക്ക് തിരികെയെത്തുകയാണെന്ന് കുറിച്ചുകൊണ്ടാണ് ജൂഹി റുസ്തഗി തൻ്റെ ചിത്രം പങ്കുവെച്ചത്. പ്രേക്ഷകരുടെ പ്രിയങ്കരിയായ ‘ലെച്ചു’ തിരിച്ചുവരവിൽ വൻ വരവേൽപ്പായിരുന്നു ആരാധകർ നൽകിയത്
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...