
Malayalam
പൊളി ഫിറോസല്ല, പൊളിഞ്ഞ ഫിറോസാണ്’; ഫിറോസ് ഖാനെ ചോദ്യം ചെയ്ത് സായി!
പൊളി ഫിറോസല്ല, പൊളിഞ്ഞ ഫിറോസാണ്’; ഫിറോസ് ഖാനെ ചോദ്യം ചെയ്ത് സായി!

പതിവിലും രൂക്ഷമായ സംഘർഷങ്ങളാണ് ബിഗ് ബോസ് മൂന്നാം സീസണിലെ മുപ്പത്തിരണ്ടാം ദിവസം ബിഗ് ബോസ് വീട്ടിനുള്ളിൽ നടന്നത്. അങ്ങേയറ്റം വാക്പോരും വെല്ലുവിളികളും ഒപ്പം കയ്യാങ്കളിയുടെ വക്കുവരെയെത്തിയ ഒരു എപ്പിസോഡാണ് കഴിഞ്ഞു പോയത്. പതിവുപോലെ തന്നെ എല്ലാപ്രശ്നങ്ങളുടെയും തുടക്കം ഫിറോസ് ഖാൻ ആയിരുന്നു. അതായത് പൊളി ഫിറോസ് .
കളിയാട്ടം ടാസ്കിനിടെ അനൂപിനെ പ്രകോപിപ്പിച്ച് തുടങ്ങിയ ഫിറോസ് ഖാനോട് ടാസ്കിന് ശേഷം ഏറ്റുമുട്ടുകയായിരുന്നു അനൂപ്. അനൂപിനുള്ളിൽ സ്ത്രീത്വമുണ്ടെന്ന പരാമർശമായിരുന്നു വളരെ മോശം രീതിയിൽ ഫിറോസ് ഖാൻ വാഗ്വാദത്തിനിടെ നിരത്തിയത്. പെണ്ണത്തം എന്ന വാക്കിനെ വെറും പുച്ഛത്തോടെയാണ് ഫിറോസ് ഖാൻ ഉപയോഗിച്ചത്. ഇത് ജെൻഡർ ഡിസ്ക്രിമിനേഷനല്ലേ എന്നും എന്തിനാണ് ആണിനെയും പെണ്ണിനെയും രണ്ടു തട്ടുകളിൽ കാണുന്നതെന്നും ഇതോടെ അഴിഞ്ഞു വീഴുന്നത് ഫിറോസ് ഖാൻ്റെ മുഖംമൂടി തന്നെയല്ലേ എന്നുമായിരുന്നു സായി ഇതിനെതിരെ ഉന്നയിച്ച ചോദ്യം.
എല്ലാവരിലും ആണും പെണ്ണുമുണ്ടെന്നും പുരുഷന്മാരിലുള്ള സ്ത്രീത്വം പെണ്ണത്വമല്ല അത് അമ്മത്വമാണെന്നാണ് കിടിലം ഫിറോസ് അപ്പോൾ പറയുകയുണ്ടായത്. പൊളി ഫിറോസ് നടത്തിയ പല പരാമർശങ്ങളും ബിഗ്ബോസ് ബീപ് സൌണ്ടോടു കൂടിയാണ് ടെലികാസ്റ്റ് ചെയ്തത്. കുടുംബ പ്രേക്ഷകർ കാണുന്ന ഷോ ആയതിനാൽ തന്നെ അത്രയും മോശം വാക്കുകളായിട്ടാണ് ബീപ് ശബ്ദം ബിഗ് ബോസ് അവിടെ കൊടുത്തത്. പിന്നീട് അനൂപിനെയും ഫിറോസ് ഖാനെയും ബിഗ്ബോസ് കൺഫെഷൻ റൂമിലേക്ക് വിളിച്ച് ഇത് കുടുംബങ്ങൾ കാണുന്ന പരിപാടിയാണ് എന്ന് ഓർമ്മിപ്പിച്ചിരുന്നു.
സായിയുടെ ചോദ്യത്തോട് പിടിച്ചു നിൽക്കാനാവാതെ, തൻ്റെ വായിൽ നിന്നു വീണുപോയ അബദ്ധത്തെ മഹത്വത്കരിക്കാനുള്ള ശ്രമമായിരുന്നു പിന്നീട് ഫിറോസ് ഖാൻ നടത്തിയതെന്ന് സോഷ്യൽ മീഡിയയിലും ചർച്ചകൾ നിരന്നു. വളരെ സെൻസിറ്റീവായ വിഷയത്തെയാണ് ഫിറോസ് ഖാൻ വീട്ടിനുള്ളിൽ ഉപയോഗിച്ചതെന്നും ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തത് നിയമലംഘനമല്ലേ എന്നും മറ്റു മത്സരാർത്ഥികൾ വിലയിരുത്തുന്നുണ്ട്. ഇത് പൊളി ഫിറോസല്ല, പൊളിഞ്ഞ ഫിറോസാണെന്നും ഒര് ആഴ്ചയും തൻ്റെ ഗ്രാഫുയരുകയാണെന്നാണ് അയാൾ കരുതുന്നതെന്നും സായി വിമർശിക്കുന്നുണ്ടായിരുന്നു .
about bigg boss
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...