Connect with us

വൈറലായി ‘ ദി പ്രീസ്റ്റ്’ ലെ ‘നസ്രേത്തിന്‍’ വീഡിയോ ഗാനം; രാഹുല്‍ രാജിന് ആശംസകളുമായി ആരാധകര്‍

Malayalam

വൈറലായി ‘ ദി പ്രീസ്റ്റ്’ ലെ ‘നസ്രേത്തിന്‍’ വീഡിയോ ഗാനം; രാഹുല്‍ രാജിന് ആശംസകളുമായി ആരാധകര്‍

വൈറലായി ‘ ദി പ്രീസ്റ്റ്’ ലെ ‘നസ്രേത്തിന്‍’ വീഡിയോ ഗാനം; രാഹുല്‍ രാജിന് ആശംസകളുമായി ആരാധകര്‍

കോവിഡും ലോക്ക്ഡൗണും കാരണം അടച്ചിട്ട തിയേറ്ററുകള്‍ നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ തുറന്നപ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘ദി പ്രീസ്റ്റ്’. പ്രേക്ഷകമനസ്സുകള്‍ കീഴടക്കി ദി പ്രീസ്റ്റ് തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഈ മിസ്റ്ററി ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത് നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ്. ഇതിനിടയില്‍ ആണ് ദി പ്രീസ്റ്റിലെ ‘നസ്രേത്തിന്‍’ വീഡിയോ ഗാനം പുറത്തിറങ്ങിയത്.

രാഹുല്‍ രാജ് ഈണമിട്ടിരിക്കുന്ന ഗാനം ബേബി നിയ ചാര്‍ളി, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റേതാണ് വരികള്‍. ഈ ചിത്രത്തിലൂടെ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുകയാണ്. ദീപു പ്രദീപ് ,ശ്യാം മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.

ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്.

മാത്രമല്ല, ഒരു ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍ പ്രധാന പങ്കുവഹിക്കുന്നത് അതിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന ചിത്രത്തില്‍ അതിന്റെ അവസ്ഥയ്ക്ക് അനുയോജ്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ് ചെയ്തിരിക്കുന്നത്.

ഹൊറര്‍ മൂഡ് നിലനിര്‍ത്താന്‍ ശബ്ദങ്ങളെയും സൈലന്‌സിനെയും ഒരേപോലെ കൂട്ടുപിടിച്ച രാഹുല്‍രാജും ബിജിഎമ്മിലും പാട്ടുകളിലും നീതി പുലര്‍ത്തി എന്ന് നിസ്സംശയം പറയാന്‍ കഴിയും. എന്നാല്‍ അത് തിയേറ്ററില്‍ ആസ്വദിച്ചവര്‍ക്ക് മാത്രമേ പൂര്‍ണത കിട്ടുകയുള്ളൂ.

ആകാംക്ഷയ്ക്ക് ഒപ്പം നില്‍ക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ രാഹുല്‍ രാജിന് കഴിഞ്ഞു. തിയേറ്ററില്‍ നിന്ന് ഇറങ്ങുന്നവരുടെ മനസ്സില്‍ അതിന്റെ സംഗീതം ഇങ്ങനെ അലയടിച്ചുകൊണ്ടിരിക്കുമെന്ന് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ല. ‘ ദി പ്രീസ്റ്റ്’ ന്റെ നട്ടെല്ല് തന്നെ രാഹുല്‍രാജിന്റെ ബിജെഎം ആണ്.

More in Malayalam

Trending

Recent

To Top