ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സെയ്ഫ് അലി ഖാന്. 2010 ലാണ് താരത്തിന് പത്മശ്രീ പുരസ്കാരം ലഭിക്കുന്നത്. പിന്നാലെ സെയ്ഫ് പണം കൊടുത്താണ് അവാര്‍ഡ് വാങ്ങിയതെന്ന തരത്തില്‍ ആരോപണങ്ങളുണ്ടായി. ഇപ്പോഴിതാ തന്നെ വളരെ വിഷമിപ്പിച്ച അത്തരം ആരോപണങ്ങളെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യന്‍ ഗവണ്മെന്റിന് കൈക്കൂലി നല്‍കുക എന്നത് തന്റെ കയ്യില്‍ നില്ക്കുന്ന കാര്യമല്ല. കൂടാതെ പുരസ്കാരം തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു. അര്‍ബാസ് ഖാന്റെ ചാറ്റ് ഫോയിലാണ് വിവാദത്തെക്കുറിച്ച് താരം പ്രതികരിച്ചത്.
തന്നേക്കാള്‍ മുതിര്‍ന്ന താരങ്ങള്‍ ഉള്ളതിനാല്‍ പുരസ്കാരം കൈപ്പറ്റാന്‍ ആഗ്രഹമുണ്ടായിരുന്നില്ലെന്നാണ് താരം പറഞ്ഞത്. പത്മശ്രീ നേടാത്ത ഒരുപാട് മുതിര്‍ന്ന താരങ്ങള്‍ ഇവിടെയുണ്ടായിരുന്നു. അതിനാല്‍ പുരസ്കാരം വാങ്ങുന്നതില്‍ എനിക്ക് നാണക്കേടു തോന്നി. അതുപോലെ എന്നേക്കാള്‍ യോഗ്യത കുറവുള്ളവരെന്ന് ഞാന്‍ കരുതുന്ന ചിലര്‍ക്കും കിട്ടിയിട്ടുണ്ട് എന്നും സെയ്ഫ് പറഞ്ഞു.
ഇതിനെ തുടര്‍ന്നാണ് പുരസ്കാരം തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ തന്റെ അച്ഛന് മന്‍സൂര്‍ അലി പട്ടൗഡിയുടെ വാക്കുകളാണ് ആ തീരുമാനത്തില്‍ നിന്ന് പിന്മാറാന് കാരണമായതെന്നും താരം വ്യക്തമാക്കി. ഭാവിയില്‍ ഈ പുരസ്കാരത്തോട് നീതി പുലര്‍ത്താന്‍ തനിക്കാവുമെന്നും അച്ഛന് കൂട്ടിച്ചേര്‍ത്തു. അഭിനയത്തില്‍ സന്തോഷവാനാണെന്നാണ് സെയ്ഫ് പറയുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...