
Malayalam
കല്യാണം വരെ എത്തിയ പ്രണയം കാരണത്താൽ അവസാനിച്ചു; ഇപ്പോഴും കല്യാണം നടക്കാത്തത് ഇതുകൊണ്ടാണ്!
കല്യാണം വരെ എത്തിയ പ്രണയം കാരണത്താൽ അവസാനിച്ചു; ഇപ്പോഴും കല്യാണം നടക്കാത്തത് ഇതുകൊണ്ടാണ്!
Published on

ബിഗ് ബോസിലെത്തിയതോടെയാണ് പല താരങ്ങളും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അത്തരത്തിൽ സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയാവുകയായിരുന്നു സൂര്യ. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ഐശ്വര്യ റായിയോടുള്ള രൂപ സാദ്യശ്യം സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിരുന്നു. എന്നാൽ സൂര്യയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. എന്നാൽ ഷോയിൽ എത്തിയതോടെയാണ് സൂര്യയുടെ ജീവിത സാഹചര്യം പ്രേക്ഷകർ അറിഞ്ഞത്.
ഇപ്പോൾ ഇതാ കല്യാണം കഴിക്കാത്തതിന് പിന്നിലെ പ്രധാന കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സൂര്യ
സാമ്പത്തികമായി കുറച്ച് പ്രശ്നങ്ങളുണ്ട്. ഈ പൈസയൊക്കെ കൊണ്ടുപോയിട്ട് വേണം കല്യാണം കഴിക്കാൻ സ്വര്‍ണ്ണമെന്ന് പറയാന്‍ ഈ മാല മാത്രമേ എനിക്കുള്ളൂവെന്നും സൂര്യ പറയുന്നു. പ്രണയത്തെക്കുറിച്ചും അത് വേണ്ടെന്ന് വെച്ചതിനെക്കുറിച്ചും സൂര്യ ഒരു ടാസ്ക്കിനിടെ പറഞ്ഞിരുന്നു. സ്ത്രീധനം ചോദിച്ചതിനെ തുടർന്നാണ് കല്യാണം വരെ എത്തിയ പ്രണയം അവസാനിപ്പിക്കുന്നത്.
കല്യാണം കഴിക്കുമ്പോള്‍ സ്വര്‍ണ്ണം വേണ്ടേ, എല്ലാവരും അങ്ങനെയല്ലേ വരുന്നത്. അങ്ങനെ ചോദിച്ചാണ് വരുന്നത്. അങ്ങനെയുള്ളവരെ വേണ്ടെന്ന് പറഞ്ഞാണ് ഞാന്‍ ഇങ്ങനെ നില്‍ക്കുന്നത്. അച്ഛന്റേയും അമ്മയുടേയും വലിയ ആഗ്രഹമാണ് ഞാന്‍ കല്യാണം കഴിച്ച് കാണണം എന്നുള്ളതെന്ന് സൂര്യ പറയുന്നു. എന്നാൽ സൂര്യയുടെ ഈ അഭിപ്രായത്തെ ഭാഗ്യലക്ഷ്മിയും എയ്ഞ്ചലും എതിർക്കുന്നുണ്ട്.
സ്വർണ്ണം കൊടുത്ത് എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. താൻ ഇവിടെ വന്നതിന് ശേഷം കേട്ട ഒരു കാര്യാമാണ്. കിടിലന്‍ ഫിറോസ് ചേട്ടനൊക്കെ കല്യാണം നടത്തിക്കൊടുക്കുന്നുണ്ട്. അങ്ങനെയൊന്ന് ശ്രമിച്ചൂടെ എന്നും എയ്ഞ്ചൽ ചോദിക്കുന്നുണ്ട്. പബ്ലിസിറ്റിയൊന്നുമില്ലാതെ അത് ചെയ്യാം. അതൊന്നും വലിയ വിഷയമുള്ള കാര്യമല്ലെന്ന് താൻ സഹായിക്കാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...