
Malayalam
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; സുരേഷ് ഗോപി തൃശൂരും കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; സുരേഷ് ഗോപി തൃശൂരും കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും

വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. സിനിമ താരങ്ങളായ സുരേഷ് ഗോപിയും കൃഷ്ണകുമാറും ആദ്യ പട്ടികയില്‍ ഇടം നേടി. സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തിലും കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലും ആണ് മത്സരിക്കുക. ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുരേഷ് ഗോപി മത്സര രംഗത്തുണ്ടാകുമോ എന്ന ആശങ്ക നേരത്തേ ഉയര്‍ന്നിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു എന്നതാണ് ഈ സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രത്യേകത. മഞ്ചേശ്വരത്തും കോന്നിയിലും ആണ് സുരേന്ദ്രന് മത്സരിക്കുന്നത്. മെട്രോമാന് ഇ ശ്രീധരന് പാലക്കാട് മണ്ഡലത്തിലും നേമത്ത് കുമ്മനം രാജശേഖരനും ആണ് മത്സരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുന്നത് സികെ പത്മനാഭനാണ്. അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തിരൂരിലും മത്സരിക്കും.
മാനന്തവാടിയില്‍ മത്സരിക്കുന്നത് മണിക്കുട്ടനാണ്. ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസും സ്ഥാനാര്‍ത്ഥിയാകും. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...