
News
‘അദ്ദേഹം നിരപരാധിയാണ്’ ; യുവതിയ്ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം, സൊമാറ്റോ ഡെലിവറി ബോയിക്ക് പിന്തുണയുമായി പരിനീതി ചോപ്ര
‘അദ്ദേഹം നിരപരാധിയാണ്’ ; യുവതിയ്ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം, സൊമാറ്റോ ഡെലിവറി ബോയിക്ക് പിന്തുണയുമായി പരിനീതി ചോപ്ര

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിയെ കൈയ്യേറ്റം ചെയ്തെന്ന പേരില്‍ സസ്പെന്‍ഷനില്‍ ആയ സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജന്‍ പിന്തുണയുമായി ബോളിവുഡ് താരമായ പരിനീതി ചോപ്ര. ട്വിറ്ററിലൂടെയായിരുന്നു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സംഭവത്തിലെ സത്യാവസ്ഥ കണ്ടു പിടിക്കണമെന്നും. സൊമാറ്റോ ജീവനക്കാരന് നിരപരാധിയാണെന്നാണ് താന്‍ കരുതുന്നതെന്നും അങ്ങനയെങ്കില്‍ യുവതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നുമാണ് പരീനീതി ചോപ്ര ആവശ്യപ്പെടുന്നു.
‘സൊമാറ്റോ ഇന്ത്യ, ദയവായി സത്യാവസ്ഥ കണ്ടെത്തുകയും പൊതുജനത്തെ അറിയിക്കുകയും ചെയ്യൂ. ഈ ജെന്റില്മാന് നിരപരാധിയാണെങ്കില്‍ ( അദ്ദേഹം നിരപരാധിയാണെന്ന് ഞാന്‍ കരുതുന്നു) പ്രതിസ്ഥാനത്തുള്ള യുവതിക്ക് ശിക്ഷ നല്കാന് സഹായിക്കൂ. ഇത് മനുഷ്യ രഹിതവും, ഹൃദയേഭദകവും അപമാനകരവുമാണ്. എനിക്ക് എങ്ങനെയാണ് സഹായിക്കാന്‍ പറ്റുകയെന്ന് ദയവായി അറിയിക്കൂ,’ പരിനീതി ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലും നടി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
കാമരാജ് നിരപരാധിയാണെങ്കില്‍ പരാതിക്കാരിയായ ഹിതേഷ ചന്ദ്രാണിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കാമരാജ് കൈകൂപ്പി പറയുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി സൊമാറ്റോയും രംഗത്തെത്തിയിരുന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റും വ്ളോഗറുമായ ഹിതേഷാ ചന്ദ്രാണിയാണ് തന്നെ സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. രക്തം വാര്‍ന്നൊലിക്കുന്ന മൂക്കുമായി സോഷ്യല്‍ മീഡിയാ ലൈവിലെത്തിയ ഇന്ദ്രാണി ആക്രമം സംഭവം വിവരിക്കുകയായിരുന്നു.ഇന്ദ്രാണിയുടെ വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി സൊമാറ്റോ അധികൃതര്‍ കാമരാജിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
എന്നാല്‍ യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നാണ് സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജ് പറയുന്നത്. യുവതിയുടെ മൂക്കിന് പരിക്ക് പറ്റിയത് താന്‍ കാരണമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്.ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാന്‍ വൈകിയതിന് വളരെ മോശമായ പെരുമാറ്റമായിരുന്നു യുവതിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കാമരാജ് പറയുന്നു.
അടിമയെന്നാണ് തന്നെ വിളിച്ചതെന്നും നിനക്കെന്തു ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചെന്നും കാമരാജ് പറയുന്നു. ഇതിനിടയില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത വിവരം സൊമാറ്റോ അറിയിച്ചു. എന്നാല്‍ ഡെലിവറി ചെയ്ത ഭക്ഷണം യുവതി തിരികെ തരാത്തിനെതുടര്ന്ന് കാമരാജ് തിരിച്ചു പോരാന്‍ നോക്കി. പോവുന്നതിനിടയിലും യുവതി ഹിന്ദിയില്‍ തുടരെ തെറി പറയുകയും ചെരുപ്പുകളെടുത്ത് കാമരാജിനു നേരെ എറിയുകയും ചെയ്തുവെന്നാണ് കാമരാജ് പറയുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...