Connect with us

മഞ്ജു വാര്യരുടേത് അതിഗംഭീര പ്രകടനം…. ഞെട്ടിച്ചുകളഞ്ഞു; ‘ദി പ്രീസ്റ്റ്’ സിനിമയെ പ്രശംസിച്ച്‌ മിഥുന്‍

Malayalam

മഞ്ജു വാര്യരുടേത് അതിഗംഭീര പ്രകടനം…. ഞെട്ടിച്ചുകളഞ്ഞു; ‘ദി പ്രീസ്റ്റ്’ സിനിമയെ പ്രശംസിച്ച്‌ മിഥുന്‍

മഞ്ജു വാര്യരുടേത് അതിഗംഭീര പ്രകടനം…. ഞെട്ടിച്ചുകളഞ്ഞു; ‘ദി പ്രീസ്റ്റ്’ സിനിമയെ പ്രശംസിച്ച്‌ മിഥുന്‍

ഏറെ പ്രതിസന്ധികള്‍ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് തിയേറ്ററില്‍ റിലീസിനെത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ്. ഫേസ്ബുക്ക് വഴിയാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് മിഥുന്‍ കുറിപ്പ് പങ്കുവെച്ചത്.

മിഥുന്റെ പങ്കുവെച്ച കുറിപ്പ്

‘ദി പ്രീസ്റ്റ് ഇപ്പോള്‍ കണ്ടു കഴിഞ്ഞതേയുള്ളു, മികച്ച ഒരു തീയേട്രിക്കല്‍ അനുഭവം പകര്‍ന്ന ചിത്രമാണ് ദി പ്രീസ്റ്റ്. എ വെല്‍ മേഡ് സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറാണ് ചിത്രമാണ് ഇതെന്നും മിഥുന്‍. മമ്മൂക്ക വളരെ മികച്ച രീതിയില്‍ തന്നെ ഫാദര്‍ ബെനഡിക്ടായി സ്വാഭാവിക പകര്‍ന്നാട്ടം നടത്തി അതിഗംഭീര പ്രകടനമാണ് മഞ്ജു വാര്യരും നടത്തിയിരിക്കുന്നത്. അമേയയായി ബേബി മോണിക്കയും അഭിനയ ചാതുരി കൊണ്ട് ഞെട്ടിച്ചുകളഞ്ഞു.’വളരെ മികച്ച രീതിയില്‍ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നുണ്ട്. ഒരുപാട് ഹോളിവുഡ് സിനിമകള്‍ അടുത്തത് നടക്കുന്നതെന്താണെന്ന് പ്രെഡിക്‌ട് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും എല്ലാവര്‍ക്കും ജമ്പ് സ്കെയര്‍ ഷോട്ടുകളൊക്കെ ഇഷ്ടമാണ്. അതും നന്നായി ചെയ്തിട്ടുണ്ടെന്നും മിഥുന്‍ രമേശ് കുറിച്ചു.

സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘ദി പ്രീസ്റ്റ്’. മമ്മൂട്ടിയും മഞ്ജുവും ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ‘കൈതി,’ ‘രാക്ഷസൻ’ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്കയും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

More in Malayalam

Trending

Recent

To Top