
Malayalam
ബിഗ് ബോസിൽ കളി കാര്യമായി; തമാശയ്ക്ക് പോലും ഇങ്ങനെ ചെയ്യരുത്; ഉള്ളുനീറി മണിക്കുട്ടന്
ബിഗ് ബോസിൽ കളി കാര്യമായി; തമാശയ്ക്ക് പോലും ഇങ്ങനെ ചെയ്യരുത്; ഉള്ളുനീറി മണിക്കുട്ടന്

ബിഗ് ബോസ് മലയാളം സീസണ് 3യില്‍ എണ്‍പതുകളിലെ കോളേജ് പുനരാവിഷ്കരിച്ച് തമാശ രംഗങ്ങള്‍ സൃഷ്ടിക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇതുവരെയും ബിഗ് ബോസ് കൊടുത്ത ടാസ്ക് നല്ലരീതിയിൽ മത്സരാർത്ഥികൾ ഉപയോഗിച്ചില്ല എന്ന പരാതി മാറ്റിക്കൊണ്ടാണ് പുതിയ ടാസ്കിനെ മത്സരാർത്ഥികൾ സ്വീകരിച്ചത്. രസകരമായ നിമിഷങ്ങളാണ് ഇത് ബിഗ് ബോസ് വീട്ടില്‍ സൃഷ്ടിക്കുന്നത്. ടാസ്ക്കിലെ മൂഡ് ടാസ്ക്കില്ലാത്ത സമയത്തും ബിഗ് ബോസ് വീടിനെ രസകരമാക്കുന്നുണ്ട്.
ബിഗ് ബോസിലെ പ്രധാന മത്സരാര്‍ത്ഥികളിലൊരാളായ ഫിറോസ് ഖാന് ടെലിവിഷനിലെ പ്രാങ്ക് പരിപാടികളിലൂടെ ശ്രദ്ധ നേടിയ താരമാണ്. ഇപ്പോഴിതാ ബിഗ് ബോസ് വീടിനുള്ളിലൊരു പ്രാങ്കുമായി എത്തിയിരിക്കുകയാണ് ഫിറോസും സജ്നയും. മണിക്കുട്ടന് പ്രാങ്ക് പണി കൊടുത്തതായിരുന്നു കഴിഞ്ഞ എപ്പിസോഡിലേ ശ്രദ്ധേയമായ വിഷയം.
ഇരുവര്‍ക്കും കൂട്ടായി അനൂപും ചേര്‍ന്നതോടെ രസകരമായ മുഹൂര്‍ത്തത്തിനാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ടാസ്ക്കിനിടെ ഒരു ആപ്പിള്‍ സജ്നയും മണിക്കുട്ടനും ഒരുമിച്ച് കടിച്ചതിനെ ചൊല്ലി ഫിറോസ് ദേഷ്യം പിടിച്ചുവെന്നതായിരുന്നു പ്രാങ്ക്. അരിശം മൂത്ത ഫിറോസ് സജ്നയുടെ മുഖത്ത് അടിക്കുന്നതായും അഭിനയിക്കുകയുണ്ടതായി.
കടിച്ചിട്ടില്ല. ചുമ്മാ കളിയായിട്ട് ചെയ്തതാണെന്ന് മണിക്കുട്ടന് പറഞ്ഞു . കട്ടയ്ക്ക് സജ്നയും അഭിനയിച്ചു തകര്‍ത്തു. കാര്യം അറിയാതെ മറ്റുള്ളവരും ഇടപെട്ടു. നോബിയും കിടിലം ഫിറോസുമെല്ലാം ഫിറോസിന്റെ അരികില്‍ മണിക്കുട്ടനും സജ്നയ്ക്കും വേണ്ടി വാദവുമായി എത്തി. കടിച്ചിട്ടില്ലെന്നും ടാസ്ക്കിന്റെ ഭാഗമല്ലേയെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. അനൂപും പ്രാങ്കിനൊപ്പം ചേര്‍ന്നു.
നീ എന്നെ അടിച്ചോ അവളെ അടിക്കരുതെന്ന് മണിക്കുട്ടന് ഫിറോസിനോട് പറഞ്ഞു. എന്നാൽ, സജ്നയെ അടിക്കുന്നത് പോലെ ഫിറോസ് ആക്ട് ചെയ്തു. ഇതോടെ മണിക്കുട്ടനും വികാരഭരിതനായി. കണ്ടു നിന്ന മറ്റുള്ളവരും ഭയന്നിരിക്കുകയായിരുന്നു. ഇത്രയും ക്യാമറ നോക്കി നില്‍ക്കുവാണ്. നീ പെണ്ണുങ്ങളെ തല്ലരുത്. വേണമെങ്കില്‍ എന്നെ തല്ലിക്കോളൂ എന്നു പറഞ്ഞു കൊണ്ട് മണിക്കുട്ടന് ഫിറോസിനോട് അപേക്ഷിക്കുകയായിരുന്നു. കാല് പിടിക്കാമെന്ന് വരെ മണിക്കുട്ടന് പറയുന്നുണ്ട് . തല്ലിയത് ശരിയല്ലെന്ന് സന്ധ്യയും അഭിപ്രായപ്പെട്ടു.
അപ്പോഴേക്കും മറ്റുളളവരെല്ലാം അവിടെ എത്തിയിരുന്നു. ഡിംപല്‍, സന്ധ്യ, രമ്യ എന്നിവരും സജ്നയേയും മണിക്കുട്ടനേയും ആശ്വസിപ്പിക്കാനെത്തിയിരുന്നു. എന്താണെന്ന് സംഭവിക്കുന്നതെന്ന് അറിയാതെയാണ് ഡിംപലും സന്ധ്യയുമൊക്കെ പ്രതികരിച്ചത്. ഇതോടെ ഫിറോസ് പ്രാങ്ക് ആണെന്ന് മണിക്കുട്ടനോട് പറയുകയായിരുന്നു. വികാരഭരിതനായി നില്‍ക്കുകയായിരുന്ന മണിക്കുട്ടനെ സജ്നയും ഫിറോസും ചേര്‍ന്ന് കെട്ടിപ്പിടിച്ചാണ് പിന്നീട് ആശ്വസിപ്പിച്ചത്.
പിന്നീട് മണിക്കുട്ടൻ പറഞ്ഞ വാക്കുകളാണ് ആ തമാശയെ ഗൗരവമുള്ളതാക്കി മാറ്റിയത്.തമാശയ്ക്ക് പോലും ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ മണിക്കുട്ടന് കുട്ടിക്കാലത്ത് അമ്മയെ പപ്പ അടിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് വിതുമ്പി. ഇതോടെ ഫിറോസും സജ്നയും സോറി പറഞ്ഞു കൊണ്ട് മണിക്കുട്ടനെ കെട്ടിപ്പിടിക്കുകയായിരുന്നു. മണിക്കുട്ടന് തനിക്കെന്നും സഹോദരനായിരിക്കുമെന്നും സജ്ന പറഞ്ഞു. തനിക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് മണിക്കുട്ടനും പറഞ്ഞു.
about biggboss
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
സോഷ്യൽ മീഡിയ താരവും, പോ ക്സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...