
Actress
ജീവനുള്ള ഓന്തിനെ തലോടിയും മടിയിലും തലയിലും വെച്ചുള്ള അനുമോളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
ജീവനുള്ള ഓന്തിനെ തലോടിയും മടിയിലും തലയിലും വെച്ചുള്ള അനുമോളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
Published on

ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഫെയിം ആണ് പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ കാർത്തു എന്ന് വിളിക്കുന്ന അനുമോൾ. പരിപാടിയിൽ ഉടനീളം താരം ഒരു കുസൃതിനിറഞ്ഞ ചിരിയും സംസാരവും ആയിട്ടാണ് മുന്നേറുന്നത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും താരത്തിനുണ്ട്. താരം സ്റ്റാർ മാജിക്കിനെ കുറിച്ച് പറയുന്നത് തന്റെ ആത്മവിശ്വാസം വളർത്താൻ സഹായിച്ച പരിപാടി എന്നാണ്. നിരവധി നല്ല സുഹൃത്തുക്കളെ ലഭിക്കാനും പരിപാടി കാരണമായിട്ടുണ്ട് എന്നും താരം പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ അനുമോളുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്.
പുതിയ ഷോട്ട് വൈറലാകുന്നത് അതിന്റെ വ്യത്യസ്ത കൊണ്ട് തന്നെയാണ്. ഓന്തിനെ ലാളിക്കുന്നതും തലയിൽ വെക്കുന്നതുമൊക്കെയുള്ള ഫോട്ടോകൾ ആണ് എടുത്തിരിക്കുന്നത്. ഒരിടത്ത് ഒരു രാജകുമാരി, സീത, തട്ടീം മുട്ടീം തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ താരത്തിന്റെ കുസൃതി നിറഞ്ഞ സംസാരം തന്നെയാണ് ഹൈലൈറ്റ്. 2016 ൽ പുറത്തിറങ്ങിയ അനിയത്തി എന്ന സീരിയലിലൂടെയാണ് അനുമോൾ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഒരുപാട് ആരാധകരെ നേടി മിനിസ്ക്രീനിൽ താരം തിളങ്ങി നിൽക്കുന്നു.
ഇപ്പോൾ താരം അറിയപ്പെടുന്നത് തന്നെ സ്റ്റാർ മാജിക്കിലൂടെയാണ്. തിരുവനന്തപുരം സ്വദേശിയാണ് അനുമോൾ. കേരള സർവകലാശാലയിൽ നിന്നും താരം സംസ്കൃതത്തിൽ ബിരുദം എടുത്തിട്ടുണ്ട്. സ്റ്റാർ മാജിക് താരത്തിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. ജനപ്രിയ താരം ആക്കി മാറ്റിയത് തന്നെ സ്റ്റാർ മാജിക് ആണ്. തട്ടീം മുട്ടീം എന്ന കോമഡി സീരിയൽ പരമ്പരയിലും താരം ഉണ്ട്. വളരെ മികച്ച അഭിനയമാണ് താരം തട്ടീം മുട്ടീം എന്ന പരിപാടിയിൽ കാഴ്ചവച്ചത്. ടമാർ പടാറിൽ തന്നെ കണ്ടതിനുശേഷം മഞ്ജുപിള്ള ആണ് തട്ടീം മുട്ടീം എന്ന പരിപാടിയിലേക്ക് താരത്തെ ക്ഷണിച്ചത്. തന്റെ കഴിവുകൾ പ്രതിഫലിപ്പിക്കാൻ തരത്തിലുള്ള ഫിലിമുകൾ ഞാൻ കാത്തിരിക്കുന്നു എന്നും താരം പറഞ്ഞു.
actress
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...