Actress
ഈ പ്രായത്തിലും ശീർഷാസനം ചെയ്യുന്ന സംയുക്ത വർമ്മയെ കണ്ട് കണ്ണ് തള്ളി ആരാധകർ, വൈറലായി ഫോട്ടോസ്
ഈ പ്രായത്തിലും ശീർഷാസനം ചെയ്യുന്ന സംയുക്ത വർമ്മയെ കണ്ട് കണ്ണ് തള്ളി ആരാധകർ, വൈറലായി ഫോട്ടോസ്
മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നടി സംയുക്ത വര്‍മ്മ. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി ആക്ടീവാകാറുണ്ട്. കുടുംബ ചിത്രങ്ങളും യോഗാ ഫോട്ടോസുമൊക്കെ പങ്കുവെച്ചാണ് സംയുക്ത സമൂഹ മാധ്യമങ്ങളില്‍ എത്താറുളളത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവെച്ച് നടി മുന്‍പ് എത്തിയത്. ഇത്തവണ സംയുക്തയുടെതായി വന്ന പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. യോഗ ചെയ്യുന്ന ഒരു വീഡിയോ ആണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം യോഗയെ കുറിച്ച് സംയുക്ത എഴുതിയ കാര്യങ്ങളും ശ്രദ്ധേയമായിരുന്നു.
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംയുക്തയ്ക്ക് ലഭിച്ചു. വളരെ കുറച്ച് കാലം മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുളളുവെങ്കിലും സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി സംയുക്ത അഭിനയിച്ചു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, ബിജു മേനോന്‍ ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം നായികയായ താരമാണ് സംയുക്ത. നടിയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
രണ്ട് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നടിക്ക് ലഭിച്ചത്. കൂടാതെ രണ്ട് തവണ ഫിലിം ഫെയര്‍ അവാര്‍ഡും സംയുക്ത നേടി. നാല് വര്‍ഷം നീണ്ട കരിയറില്‍ പതിനെട്ട് സിനിമകളില്‍ മാത്രമാണ് സംയുക്ത അഭിനയിച്ചത്. തെങ്കാശിപ്പട്ടണം റീമേക്കിലൂടെയായിരുന്നു തമിഴിലും നടി എത്തിയത്. 2002ലായിരുന്നു ബിജു മേനോനുമായുളള സംയുക്തയുടെ വിവാഹം. ദക്ഷ് ധാര്‍മ്മിക് എന്നാണ് താരദമ്പതികളുടെ മകന്റെ പേര്.
actress