
Malayalam
റിതുവിനെ വളയ്ക്കാൻ മണിക്കുട്ടൻ! ഭാഗ്യലക്ഷ്മിയുടെ നിരാശ!!
റിതുവിനെ വളയ്ക്കാൻ മണിക്കുട്ടൻ! ഭാഗ്യലക്ഷ്മിയുടെ നിരാശ!!

അങ്ങനെ പറ്റിയ ഒരു ടാസ്ക് കിട്ടിയിരിക്കുകയാണ് നമ്മുടെ മത്സരാർത്ഥികൾക്ക്. കഴിഞ്ഞ സീസണിൽ കിട്ടാത്ത ഒരു അവസരമാണ്. ഏതായാലും നമ്മളെ നിരാശപ്പെടുത്തിയില്ല . എല്ലാവരും പൊളിയായിരുന്നു… എടുത്തുപറയേണ്ടത് ആ മഞ്ഞക്കിളിയെത്തന്നെയാണ്, ഡിമ്പൽ … വളരെ മനോഹരമായ ഡ്രസിങ് ആയിരുന്നു ഡിമ്പലിന്റെത്. പിന്നെ ഫിറോസ് ഖാൻ, മണിക്കുട്ടൻ അനൂപ്… സന്ധ്യ, സജ്ന… എല്ലാവരും പഴയ സിനിമാ നടനെയും നടിമാരെയും ഒക്കെ ഓർമ്മിപ്പിച്ചു.
ഏതായാലും നമുക്ക് എല്ലാത്തിന്റെയും ചുരുക്കം ഒന്ന് നോക്കാം… തുടക്കത്തിലേ പാട്ടിനൊക്കെ മുൻപ് മണിക്കുട്ടനെ കാണിക്കുന്നുണ്ട്. വല്ലാത്ത നിരാശയിൽ ഒരു ടെൻഷൻ ഒക്കെ കലർന്ന അവസ്ഥയിൽ അവിടെ ഒക്കെ നടക്കുന്നതാണ്. ആദ്യ ആഴ്ചയിൽ ഫിറോസ് ഖാൻ ഇതുപോലെ നടന്നാണ് ആപ്പിൾ എടുത്തെറിഞ്ഞത്.
പിന്നെ പുതിയ ദിവസം തുടങ്ങുമ്പോൾ എയ്ഞ്ചലിനെ ആണ് ആദ്യം കാണിക്കുന്നത്. ആ സംസാരത്തിലും മിസ്റ്റർ ജെ എന്ന് പറയുന്നുണ്ട്. പക്ഷെ സംസാരവും പെരുമാറ്റവും ഒത്തുപോകാത്ത വ്യക്തി ആയിട്ടാണ് അപ്പോഴും എയ്ഞ്ചലിനെ തോന്നിയത്. ചിലപ്പോൾ ഇതും ഗെയിം ആകാം… ഏതായാലും ക്യാമെറയോട് സംസാരിച്ചതൊക്കെ പ്രേക്ഷകരിൽ നിന്നും വോട്ട് കിട്ടാനുള്ള അടവാണെന്ന് തോനുന്നു.
പിന്നെ അടുത്ത സംസാരം മറ്റൊരു കോണിൽ നടക്കുന്നുണ്ട്. ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും തമ്മിലായിരുന്നു.. അതിൽ ഭാഗ്യലക്ഷ്മി ആദ്യം തന്നെ ചോതിക്കുന്നുണ്ട്, ഡിമ്പൽ സംസാരിച്ച് സംസാരിച്ചാണോ ഇങ്ങനെ മെലിഞ്ഞ് പോയതെന്ന്.. ആ ചോദ്യം അതത്ര നല്ലതിനല്ല.. ബോഡി ഷൈമിംഗ് ഒന്നും എടുത്തിടുന്നില്ല . പക്ഷെ ഡിമ്പൽ ആർമി ട്രോളാതെ നോക്കണെ ഭാഗ്യലക്ഷ്മി ചേച്ചീ …. ഡിമ്പലിന്റെ സർജറി ഒകെ ഇവർ മറന്നതാണോ എന്തോ..?!
ഏതായാലും കിടിലം ഫിറോസ് അതല്പം ഒന്ന് മയപ്പെടുത്തി പറയുന്നുണ്ട്. കിടിലം ഫിറോസിന് ഡിമ്പലിനോട് അൽപ്പം റെസ്പെക്ട് ഒക്കെ ഉണ്ട്… ഈ സമയം ഡിമ്പലും മണിക്കുട്ടനും മറ്റൊരു വശത്ത് ഭാഗ്യലക്ഷ്മിയെ കുറിച്ചും പറയുന്നുണ്ട്.
പിന്നെ ഡിമ്പലിന്റെ ഗെയിം കിടിലം ഫിറോസ് നന്നായി നിരീക്ഷിക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് ഡിമ്പലിന്റെ മാത്രമല്ല, അവിടെ ഉള്ള ഓരോരുത്തരെയും കിടിലം ഫിറോസ് നന്നായി പഠിക്കുന്നുണ്ട്. ആ സംസാരങ്ങളുടെ ഒക്കെ പുരോഗതി പിന്നീട് അറിയാം…
ഏതായാലും ഇന്നലത്തെ എപ്പിസോഡിന്റെ കളർഫുൾ നിമിഷം അതാ ടാസ്ക് തന്നെയായിരുന്നു. എല്ലാവരും ഒരു വർണ്ണപ്പട്ടമായപോലെ ഉണ്ട്. ചങ്ക്സിലെ ടീച്ചർ രമ്യ ഇവിടെ പ്രിൻസിപ്പൽ ആയിരിക്കുകയാണ്. കോളേജ് എന്ന് പറയുന്നെങ്കിലും സ്കൂളിനെ പോലെ ഒക്കെയാണ് തോന്നിയത്. കൂട്ടത്തിൽ നോബി ചേട്ടന് പറ്റിയ സമയമായിരുന്നു. കിടിലം കോമെടി ഒക്കെ പറഞ്ഞ് നോബി ചേട്ടൻ തകർക്കുന്നുണ്ടായിരുന്നു. പിന്നെ അടിപൊളി സംസാരം മണിക്കുട്ടന്റേതായിരുന്നു. വെറും തല്ലിപ്പൊളി സീനിയർ ആയിട്ടാണ് മണിക്കുട്ടൻ നിൽക്കുന്നത്. ഓട് നാടകത്തിന് സെറ്റ് ഇട്ടപോലെ എല്ലാവരും നല്ല അഭിനയമായിരുന്നു.
റിതു സംഗീതാധ്യാപികയാണ്.. അമ്പിളി എന്നാണ് ഇതിൽ പേരിട്ടിരിക്കുന്നത്. സൂര്യ ഇതിൽ സൈക്കോളജി ടീച്ചറാണ്.. അതെന്തിനാണ് എന്ന് മനസിലായില്ല.. പിന്നെ ഭാനുവിനെ പി ടി ടീച്ചർ ആക്കി.. പി ടി എന്നത് പരീക്ഷയ്ക്ക് തോറ്റത് എന്നതാണോ എന്നൊക്കെ അനൂപ് ചോതിക്കുന്നുണ്ട്. അനൂപ് ഒക്കെ അടിപൊളി വേഷത്തിലാണ് എത്തിയിരിക്കുന്നത്.
അങ്ങെനെ ഓരോ വ്യക്തികളും വസ്ത്രം കൊണ്ടും സംസാരം കൊണ്ടും ടാസ്ക് ഉഷാറാക്കി…
ഇവിടെ ഭാഗ്യ ലക്ഷ്മിയ്ക്ക് വലിയ റോൾ ഒന്നുമില്ലായിരുന്നു… അതിൽ ഭാഗ്യലക്ഷ്മി നിരാശപ്പെട്ടിരിക്കുന്നുണ്ടായിരുന്നു. ഏതായാലും ബിഗ് ബോസിന് ഇത്തവണ ടാസ്ക് ഇഷ്ട്ടപ്പെട്ടു.. എല്ലാവരും നന്നായി കളിച്ചു… അതുകൊണ്ട് തന്നെ എല്ലാവരുടെയും കലാലയ ഓർമ്മകൾ പങ്കുവെക്കാനുള്ള അവസരം കൊടുത്തു…. ആ കഥകളും എല്ലാവരും തകർത്ത്..
രാത്രി ആയപ്പോൾ പിന്നെയും കൂട്ടം കൂടി സംസാരം തുടങ്ങി.. അതിൽ ഇപ്പോഴും സംസാരിക്കുന്ന വ്യക്തിയായിരിക്കുകയാണ് കിടിലം ഫിറോസ്… ബിഗ് ബോസിൽ വന്ന നാൾ തൊട്ടുള്ള കാര്യങ്ങൾ ഫിറോസ് പറയുന്നുണ്ടായിരുന്നു. റിതു കൂടെയിരുന്ന് അത് കേൾക്കുകയും, ആരോടും കൂടുതൽ അട്ടച്ച്മെന്റ്റ് വേണ്ട എന്നൊക്കെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. അത് റിതുവിന്റെ ഒരു പെർഫെക്റ്റ് കാരക്ടർ ആണ് . റിതു സെല്ഫ് ലവ് കാരക്ടർ ആയതുകൊണ്ട് തന്നെ സ്വയം വേദനിക്കുന്ന ഒന്നും തന്നെ ചെയ്യില്ല.. പിന്നീട് കിടിലം തുറന്നുപറയുന്നുണ്ട്, മണിക്കുട്ടനാണ് തന്റെ എതിരാളി എന്ന് .ലക്ഷ്മി പോയതിലും മിഷേൽ പോയതിലാണ് വിഷമം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഏതായാലും കിടിലം ഇനി എലിമിനേഷൻ ഇല്ലാ എന്നൊക്കെ പ്രവചിക്കുന്നുണ്ട്.. അതൊക്കെ കണ്ടറിയാം… ഈ വെട്ടം എലിമിനേറ്റ് ആകാൻ സാധ്യത ഉള്ളവർ ആരാണെന്ന് നിങ്ങൾ കമെന്റ് ചെയ്യുക…..
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്കുമാര് ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...