Malayalam
അതിനിപ്പോ ഞാന്‍ എന്ത് ചെയ്യണം? അദ്ദേഹത്തിന് എന്തും പറയാമല്ലോ; ശ്രീനിവാസന് മറുപടിയുമായി മമ്മൂട്ടി
അതിനിപ്പോ ഞാന്‍ എന്ത് ചെയ്യണം? അദ്ദേഹത്തിന് എന്തും പറയാമല്ലോ; ശ്രീനിവാസന് മറുപടിയുമായി മമ്മൂട്ടി
കൈരളി ചാനലിന് വേണ്ടി പിണറായി വിജയനെ അഭിമുഖം ചെയ്ത സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അന്ന് ആ അഭിമുഖം എടുക്കാന്‍ മമ്മൂട്ടിയെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാല്‍ പിന്നീട് അത് മാറ്റി തന്നെ ഏല്‍പ്പിക്കുകയായിരുന്നു വെന്നാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ ശ്രീനിവാസന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി.
ശ്രീനിവസന്റെ പ്രസ്താവനയെ കുറിച്ച് മമ്മൂട്ടിയോട് പത്രസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ”അതിനിപ്പോ ഞാന്‍ എന്ത് ചെയ്യണം?” എന്നായിരുന്നു താരത്തിന്റെ മറുപടി. ”മമ്മൂക്കയെയാണല്ലോ ആദ്യം അഭിമുഖം എടുക്കാന്‍ ഏല്‍പ്പിച്ചത്?” എന്ന ചോദ്യത്തിന് ”ഞാനാണ് ചാനല്‍ ചെയര്‍മാന്‍, എന്നെ ആര് ഏല്‍പ്പിക്കാനാണ്?” എന്നാണ് മമ്മൂട്ടിയുടെ മറുപടി.
ശ്രീനിവാസന്‍ പറഞ്ഞത് നുണയാണോ എന്ന ചോദ്യത്തിന് ”നിങ്ങള്‍ പുള്ളിയോട് ചോദിക്ക്, ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് എന്തും പറയാമല്ലോ” എന്നാണ് മമ്മൂട്ടി പറയുന്നത്. താനും ശ്രീനിവാസനും വളരെ കാലമായി നല്ല സുഹൃത്തുക്കളാണ്, ശ്രീനിവാസന്‍ പറഞ്ഞത് താന്‍ കണ്ടിട്ടില്ല എന്നും മറ്റൊരു ചോദ്യത്തിന് മമ്മൂട്ടി മറപടി നല്‍കി.
നാളെ റിലീസിന് ഒരുങ്ങുന്ന ‘ദ പ്രീസ്റ്റ്’ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടി അഭിമുഖം ചെയ്യാനിരുന്നാല്‍ പിണറായി വിജയനും മമ്മൂട്ടിയും മസിലു പിടിച്ചിരിക്കും. പിണറായി വിജയനെ ചിരിപ്പിക്കണം എന്നായിരുന്നു തന്റെ ദൗത്യം എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.
