
Malayalam
കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം; ഇ.ശ്രീധരന് ബി.ജെ.പി വാഗ്ദാനം നല്‍കിയിട്ടുണ്ട്
കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം; ഇ.ശ്രീധരന് ബി.ജെ.പി വാഗ്ദാനം നല്‍കിയിട്ടുണ്ട്

ബിജെപിയുടെ അജണ്ട തനിക്ക് മനസ്സിലായെന്ന് നടന് ശ്രീനിവാസന്. ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നമ്മള് ചിന്തിക്കുന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങളാണ് അവര്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസന്റെ വാക്കുകളിലേക്ക്
ഇ.ശ്രീധരന് ബി.ജെ.പി എന്തോ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ശ്രീനിവാസന് സംശയം പ്രകടിപ്പിച്ചു. കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തില്‍ സി.പി.എം തന്നെ അധികാരത്തിലെത്തട്ടെ എന്ന് അവര്‍ കരുതുന്നു. തുടര്‍ച്ചയായി അധികാരത്തിലിരിക്കുമ്പോഴുള്ള അപചയം കാരണം സി.പി.എം സ്വയം നശിക്കുമെന്നാണ് ചിലയാളുകള്‍ പറയുന്നതെന്നും ശ്രീനിവാസന് പറയുന്നു. ബംഗാളിലെ സി.പി.എമ്മിന്റെ അവസ്ഥ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.ശ്രീധരന് നല്ല മനുഷ്യനാണ് എന്ന് അഭിപ്രായപ്പെട്ട ശ്രീനിവാസന്, ബി.ജെ.പി അദ്ദേഹത്തിന് കാര്യമായ എന്തോ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സംശയം പ്രകടിപ്പിച്ചു. ട്വന്റി 20 പോലുള്ള പ്രസ്ഥാനത്തിലാണ് ശ്രീധരന് വരേണ്ടിയിരുന്നതെന്നും ശ്രീനിവാസന് പറഞ്ഞു.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...