
Malayalam
അമ്മയ്ക്കും അമ്മൂമയ്ക്കും കല്ലു നല്കിയ വനിതാദിന സമ്മാനം; പങ്കുവെച്ച് സീരിയല്‍ താരം ഗായത്രി
അമ്മയ്ക്കും അമ്മൂമയ്ക്കും കല്ലു നല്കിയ വനിതാദിന സമ്മാനം; പങ്കുവെച്ച് സീരിയല്‍ താരം ഗായത്രി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗായത്രി അരുണ്‍. സീരിയല്‍ മേഖലയിലൂടെ ആണ് ഗായത്രി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആയിരുന്നു ഗായത്രി ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ പിന്നീട് സീരിയല്‍ മേഖലയില്‍ നിന്നും മാറി നിന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
കല്യാണി എന്നാണ് ഗായത്രിയുടെ മകളുടെ പേര്. സമൂഹമാധ്യമങ്ങളില്‍ മകളുടെ ചിത്രം ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ട്. മകള്‍ക്കും അത്യാവശ്യം ഫാന്‍സ് ഉണ്ട് എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ മകള്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കും നല്കിയ വനിതാ ദിന സമ്മാനം ആണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാവിഷയം. ഗായത്രി തന്നെയാണ് ഈ വിവരം ഇന്‍സ്റ്റാഗ്രാം വഴി ആരാധകരെ അറിയിച്ചത്.
ഗായത്രി ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രമാണ് വണ്‍. മമ്മൂട്ടി ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടയ്ക്കല്‍ ചന്ദ്രന് എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. കേരള മുഖ്യമന്ത്രി ആയിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ട് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗായത്രി അരുണ്‍ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഗായത്രിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.
വനിതാദിന സമ്മാനമായി അമ്മയ്ക്കും അമ്മൂമ്മയ്ക്കും കല്ലു മോള് നല്‍കിയത് എന്താണെന്ന് അറിയുമോ? കല്ലു തന്നെ തയ്യാറാക്കിയ സമ്മാനമാണ് നല്‍കിയത്. കല്ലു തന്നെ വരച്ച ഗായത്രിയുടെ ചിത്രമാണ് ഗായത്രി സമ്മാനമായി കല്യാണി നല്‍കിയത്. അമ്മൂമ്മ എന്ന് എഴുതിയ ഒരു കളര്‍ ആര്‍ട്ട് ആണ് അമ്മൂമ്മയ്ക്ക് കല്യാണി നല്കിയ സമ്മാനം. എന്തായാലും കല്യാണിയുടെ സമ്മാനം എല്ലാവര്ക്കും ഏറെ ഇഷ്ടം ആയിരിക്കുകയാണ്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...