വിരാട് കോഹ്ലി മകള്‍ക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകൾ നേർന്നിരിക്കുന്നത് . ഫൊട്ടോ ഷെയര്‍ ചെയ്തതിനൊപ്പം കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്
“ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാര്‍ത്ഥ ശക്തിയും ദൈവത്വവും ദൈവം അവരെ സൃഷ്ടിച്ചതിന്റെ കാരണവും നിങ്ങള്‍ മനസ്സിലാക്കും. അവര്‍ നമ്മളെക്കാള്‍ ശക്തരായതിനാലാണിത്. എന്റെ ജീവിതത്തിലെ കരുണയുളളവളും ശക്തയുമായ സ്ത്രീക്കും അമ്മയെപ്പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. കൂടാതെ, ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍.
ജനുവരി 11 നാണ് വിരാട് കോഹ്ലിക്കും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നത്. “ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്ലി ട്വീറ്റ് ചെയ്തത്.
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...