
Actor
വീട്ടിലെ സ്ത്രീകൾക്കൊപ്പം ടൊവിനോ; സംഭവം ഇതാണ്
വീട്ടിലെ സ്ത്രീകൾക്കൊപ്പം ടൊവിനോ; സംഭവം ഇതാണ്

മലയാളികൾ ഏറെ സ്നേഹിക്കുന്ന യുവ നടനാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ വനിതാ ദിനം പ്രമാണിച്ച് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രം വൈറലായിരിക്കുകയാണ്. തന്റെ ഭാര്യ ലിഡയയുടേയും അമ്മ ഷീലയുടേയും സഹോദരിയുടേയും സഹോദന്റെ ഭാര്യയുടേയും ഒപ്പമിരിക്കുന്നൊരു ചിത്രം പങ്കുവെച്ചുകൊണ്ട് എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനം ആശംസിച്ചിരിക്കുകയാണ് ടൊവിനോ. മകൾ ഇസയും കൂടി ഒപ്പം വേണമായിരുന്നു എന്നുൾപ്പെടെ ചിലര്‍ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
വില്ലൻ വേഷങ്ങളിലൂടെയും സഹനടനായും മറ്റുമൊക്കെയാണ് സിനിമാഭിനയം തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ അദ്ദേഹം നായകനിരയിലേക്ക് ഉയരുകയുണ്ടായി. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ 2012ൽ സിനിമാ ലോകത്തെത്തിയ അദ്ദേഹം 2015ൽ എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2016ൽ ഗപ്പി എന്ന സിനിമയിലെ എഞ്ചിനീയര്‍ തേജസ് വര്‍ക്കി എന്ന കഥാപാത്രമാണ് അദ്ദേഹത്തെ നായകനിരയിലേക്ക് ഉയര്‍ത്തിയത്. ശേഷം മായാനദി, ഗോദ, തീവണ്ടി ഉൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ നായകവേഷത്തിൽ അദ്ദേഹമെത്തി. ഇതിനിടയിൽ തന്നെ വില്ലനായും സ്വഭാവ നടനായുമൊക്കെ മറ്റു സിനിമകളുടേയും ഭാഗമായി.
സിനിമാ നടൻ എന്നതിലുപരി സമൂഹത്തിലേക്കിറങ്ങിയും നിരവധി ആരാധകരെ നേടിയിട്ടുള്ളയാളാണ് ടൊവിനോ. കേരളത്തിലെ പ്രളയകാലത്ത് ടൊവിനോ ചെയ്ത പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നവയാണ്. ഇത് കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സര്‍ക്കാരിന്റെ സാമൂഹിക സന്നദ്ധസേനയുടെ അംബാസിഡറായി നിയോഗിക്കുകയുമുണ്ടായി. മിന്നൽ മുരളി, കുറുപ്പ്, കള, നാരാദൻ, കാണേ കാണേ തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഫോറൻസിക്, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയവയാണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.
malayalam
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...