ബിഗ് ബോസ് മൂന്നാം പതിപ്പ് മികച്ച സ്വീകാര്യത നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണും കണ്ട പ്രേക്ഷകർ അതിലും കൂടുതൽ പ്രതീക്ഷയോടെയാണ് മൂന്നാം സീസണെ വരവേറ്റത്. ആദ്യ വാരം വലിയ സംഭവങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയ ബിഗ് ബോസ് ഷോ പിന്നീട് പതിവ് ട്രാക്കിലേക്ക് മാറുകയായിരുന്നു. തർക്കങ്ങളും കയ്യാങ്കളികളും ഒപ്പം ബിഗ് ബോസ് ടാസ്ക് ഉപേക്ഷിക്കേണ്ട അവസ്ഥ വരെ എത്തുകയുണ്ടായി. എന്നിരുന്നാലും പ്രേക്ഷകർക്കിടയിൽ ഓരോ വ്യക്തികളും മികച്ചതാണ്.
അതിൽ ഏവരും ഉറ്റുനോക്കുന്ന താരമാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണിയിലൂടെ എത്തിയ താരം പിന്നീട് മലയാള സിനിമയിൽ സജീവമായിരുന്നു. ബിഗ് ബോസിലേക്ക് താരം എത്തിയത് വലിയ ചർച്ചയായിരുന്നു. ഇവിടുന്നെങ്കിലും വിവാഹം നടക്കുമോ എന്നറിയാനാണ് വന്നതെന്ന തരത്തിൽ മണിക്കുട്ടൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ മണിക്കുട്ടന് പറ്റിയ പ്രണയിനിയെ ബിഗ് ബോസിൽ അന്വേഷിക്കുന്നുമുണ്ടായിരുന്നു.
ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ട ട്രോൾ വീഡിയോ കണ്ടാൽ ബിഗ് ബോസ് മണിക്കുട്ടൻ കെട്ടിക്കാൻ ശബധം ചെയ്തിട്ടുണ്ടെന്ന് തോന്നും. കഴിഞ്ഞ ദിവസം സൂര്യ ബിഗ് ബോസിനോട് മാത്രമായി ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അതിൽ ബിഗ് ബോസ് ഹൗസിനുള്ളിലെ ഒരാളോട് പ്രണയം ഉണ്ട് എന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. ആരാണെന്ന് സൂര്യ തുറന്നു പറഞ്ഞില്ലെങ്കിലും പ്രേക്ഷകർക്ക് വളരെ വേഗം അതിനെ മണ്ണിക്കുട്ടനുമായി കണക്ട് ചെയ്യാൻ സാധിച്ചിരുന്നു. ഒരു പാട്ടൊക്കെ പാടി വളരെ സന്തോഷവതിയായിട്ടായിരുന്നു സൂര്യ തന്റെ പ്രണയത്തെ കുറിച്ച് ബിഗ് ബോസിനോട് പറഞ്ഞത്.
അതിനു പിന്നാലെയാണ് ഇന്ന് ബിഗ് ബോസ് അൺ കട്ട് വീഡിയോയിൽ ട്രോളായിട്ട് മണിക്കുട്ടനെയും സൂര്യയെയും ചേർത്തുള്ള വീഡിയോ വന്നിരിക്കുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മോഹൻലാൽ ചിത്രം തേന്മാവിൻ കൊമ്പത്തെ ഡയലോഗ് വച്ചായിരുന്നു ട്രോൾ . ഏതായാലും ഒരു മിടുക്കൻ ട്രോളനെ ഏഷ്യാനെറ്റിന് കിട്ടിയിട്ടുണ്ട്. സൂര്യയുടെ നിഷ്കളങ്കമായ സ്വഭാവത്തെ ഒക്കെ തുറന്നുകാട്ടുന്ന വീഡിയോ കൂടിയാണ് അത്.
ആ കാർത്തുമ്പി പെണ്ണ് ഇന്നും ബിഗ് ബോസ് വീട്ടിൽ കണ്ണീരും കിനാവുമായി അലഞ്ഞുതിരിയുന്നുണ്ട്.. എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇടയ്ക്ക് റിതുവും മണിക്കുട്ടനും തമ്മിലുണ്ടായ പ്രണയനാടകങ്ങൾ കണ്ട് വിഷമിക്കുന്ന സൂര്യയെയും ട്രോളൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താക്കുമോ എന്ന സംശയം സൂര്യയിൽ ഉണ്ട്. അതുകൊണ്ട് തന്നെ ശോഭന സിനിമയിൽ പറയുന്ന , “എന്നെ വിളിക്കായിരുന്നിലേ,,, എന്നെക്കൂടെ,, ആരുമില്ലെന്ന് വീണ്ടും വീണ്ടും പറഞ്ഞതല്ലേ..എന്ന ഡയലോഗും സൂര്യപറയുന്നതായി ചേർത്തിട്ടുണ്ട്. എന്നാൽ അവസാനം മണിക്കുട്ടൻ പോരുന്നോ എന്റെ കൂടെ എന്ന ചോദ്യം ചോദിക്കുന്നത് പ്രേക്ഷകരെ പ്രതീക്ഷിപ്പിക്കാനാണോ എന്നൊന്നും അറിയില്ല.. പൊതുവെ മാമ്പൂവ് കണ്ടും ഏഷ്യാനെറ്റ് അൺ കട്ട് വീഡിയോ കണ്ടും മോഹിക്കാൻ പാടില്ലന്നാണ് പ്രമാണം.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...