
Malayalam
ഞങ്ങൾ ചിന്തിക്കുന്നതിനു മുൻപാണ് ആ ഫോൺ കോൾ വന്നത്; ഞാൻ അനുഭവിച്ച ടെന്‍ഷന്‍ മകള്‍ക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല
ഞങ്ങൾ ചിന്തിക്കുന്നതിനു മുൻപാണ് ആ ഫോൺ കോൾ വന്നത്; ഞാൻ അനുഭവിച്ച ടെന്‍ഷന്‍ മകള്‍ക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല

തമിഴ്, മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മീന. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മറ്റ് തെന്നിന്ത്യൻ ഭാഷകളില്‍ ഗ്ലാമര്‍ റോളുകളിലാണ് തിളങ്ങിയതെങ്കിലും മലയാളത്തില്‍ അഭിനയ പ്രാധാന്യമുളള റോളുകളിലാണ് മീന കൂടുതലായും അഭിനയിച്ചത്. ഇപ്പോൾ ഇതാ ‘തെരി’ എന്ന വിജയ് സിനിമയില്‍ ബാലതാരമായി അഭിനയിച്ച തന്റെ മകള്‍ നൈനികയുടെ സിനിമാ ഭാവി വ്യക്തമാക്കിയിരിക്കുകയാണ്
എട്ടാം ക്ലാസില്‍ വച്ചു പഠിത്തം നിര്‍ത്തേണ്ടി വന്ന തനിക്ക് സിനിമയിലെ തിരക്ക് കാരണം പ്രൈവറ്റായി പഠിച്ചാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞതെന്നും അത് പോലെ ഒരു ടെന്‍ഷന്‍ തന്റെ മകള്‍ക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ മീന പറയുന്നു
‘മോളെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ച് ഞാനും വിദ്യയും ചിന്തിക്കുന്നതിനു മുന്‍പേയാണ് ‘തെരി’യിലേക്ക് ഓഫര്‍ വന്നത്. എന്റെ ഡേറ്റ് ചോദിച്ചു വിളിക്കുകയാണെന്നാണ് ആദ്യം കരുതിയത്.
ആദ്യ ഷോട്ടിനു വേണ്ടി മോള് ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍. ‘തെരി’ക്ക് ശേഷം കുറെ ഓഫറുകള്‍ വന്നു.
ഭാസ്കര്‍ ദി റാസ്കലിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചത് അങ്ങനെയാണ്. ഇത് രണ്ടും കഴിഞ്ഞതോടെ നഷ്ടപ്പെട്ട ക്ലാസുകളൊക്കെ പഠിച്ചെടുക്കാന്‍ മോള്‍ക്ക് കുറെ ബുദ്ധിമുട്ടേണ്ടി വന്നു. അങ്ങനെയാണ് വരുന്ന എല്ലാ സിനിമകളും ചെയ്യേണ്ട എന്ന് തീരുമാനിച്ചത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...