
Actress
മഞ്ജു വാര്യരുടെ ചിത്രം കണ്ട്, വെറുതെ മമ്മൂട്ടിയെയും അതിൽ വലിച്ചിഴച്ച് ആരാധകർ, ആകെ നാണക്കേടായി !
മഞ്ജു വാര്യരുടെ ചിത്രം കണ്ട്, വെറുതെ മമ്മൂട്ടിയെയും അതിൽ വലിച്ചിഴച്ച് ആരാധകർ, ആകെ നാണക്കേടായി !
Published on

മലയാളികളുടെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന നായികയാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍സ്റ്റാറെന്ന വിശേഷണവും താരത്തിന് കൂട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായതും കമന്റുകള്‍ നിറഞ്ഞതും. മമ്മൂട്ടിയുടെ അനിയത്തിയാണ് മഞ്ജു വാര്യരെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. ഇവര്‍ക്ക് പ്രായം റിവേഴ്സ് ഗിയറിലാണെന്നും കമന്റുകളുണ്ടായിരുന്നു. സ്റ്റൈലിഷ് മേക്കോവറിന് പിന്നിലെ വിശേഷങ്ങളെക്കുറിച്ചായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്.
സ്നേഹം അറിയിച്ചെത്തിയവര്‍ക്ക് താരം നന്ദി അറിയിച്ചിരുന്നു. സിനിമാലോകത്തുള്ളവരും മഞ്ജു വാര്യരുടെ ഫോട്ടോയ്ക്ക് കമന്റുകളുമായെത്തിയിരുന്നു. അഭിനയ ജീവിതം ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും അടുത്തിടെയാണ് മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ഒരുമിച്ചത്. ദ പ്രീസ്റ്റിലൂടെ ജോഫിന്‍ ചാക്കോയായിരുന്നു ഇവരെ ഒരുമിപ്പിച്ചത്. സെക്കന്‍ഡ് ഷോ ആരംഭിച്ചതിന് ശേഷം സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് തങ്ങളെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, കയറ്റം, ചതുര്‍മുഖം, ലളിതം സുന്ദരം തുടങ്ങിയ സിനിമകളും മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നുണ്ട്.
യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു മഞ്ജു അഭിനയത്തിലേക്കെത്തിയത്. എല്ലാതരം കഥാപാത്രങ്ങളേയും സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ച് മലയാളക്കരയുടെ അഭിമാനമായി മാറുകയായിരുന്നു താരം. 14 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഗംഭീര പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ചുവടുവെച്ചതിനെക്കുറിച്ച് വാചാലയായി നേരത്തെ താരമെത്തിയിരുന്നു. ചേട്ടന്റെ കന്നിച്ചിത്രത്തില്‍ നായികയായ സന്തോഷവും മഞ്ജു വാര്യര്‍ അറിയിച്ചിരുന്നു.
malayalam
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...