
Malayalam
ഞാനും സുഹൃത്തുക്കളും അതിൽ അഡിക്ടടായിരിക്കുന്നു! വീഡിയോയുമായി ഫുക്രു
ഞാനും സുഹൃത്തുക്കളും അതിൽ അഡിക്ടടായിരിക്കുന്നു! വീഡിയോയുമായി ഫുക്രു
Published on

സാന്ത്വനം പരമ്പര ആരംഭിച്ചിട്ട് നാളുകൾ മാത്രമേ ആയൂള്ളൂവെങ്കിലും, നിറഞ്ഞ കൈയ്യടി ആണ് കുടുംബ സദസ്സുകൾ പരമ്പരക്കും അതിൽ അഭിനയിക്കുന്നവർക്കും നൽകുന്നത്. പൊതുവെ സീരിയലിനോട് മുഖം തിരിക്കുന്നവർ വരെ ഈ പരമ്പരയുടെ ആരാധകരാണ് എന്നുള്ളതാണ് സത്യം.
ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുകയാണ്. കൂടാതെ അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ മനോഹരമായിതീർക്കുന്നുണ്ട്. സാന്ത്വനം സീരിയൽ വിശേഷങ്ങൾ പോലെ തന്നെയാണ് കഥാപാത്രങ്ങൾ ആയി എത്തുന്ന താരങ്ങളുടെ വിശേഷങ്ങളും ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കാറുണ്ട്
നിരവധി ആളുകള്‍ സാന്ത്വനത്തിന്റെ സ്ഥിരം പ്രേക്ഷകരാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളും സാന്ത്വനത്തിന്റെ അഡിക്ടുകളാണെന്ന് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ബിഗ്ബോസ് മത്സരാർത്ഥിയും, ടിക് ടോക് താരവുമായ ഫുക്രു
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫുക്രുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയിലൂടെയാണ് താനും കൂട്ടകാരും സാന്ത്വനത്തിന്റെ സ്ഥിരം കാഴ്ച്ചക്കാരാണെന്ന് പറഞ്ഞത്. ഇരുന്നും കിടന്നും സാന്ത്വനം കാണുന്ന ഫുക്രുവും കൂട്ടുകാരുമാണ് വീഡിയോയിലുള്ളത്. നിരവധി ചെറുപ്പക്കാരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് തങ്ങളും സാന്ത്വനം അഡിക്ടുകളാണെന്നാണ്. ഇത്രയധികം ചെറുപ്പക്കാര്‍ കണ്ട മറ്റ് പരമ്പര മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്
2007ൽ അൻവർ റഷീദിൻറെ സംവിധാനത്തിൽ, മണിയൻ പിള്ള രാജു നിർമ്മിച്ച് പുറത്തിറങ്ങിയ, മോഹൻലാൽ നിറഞ്ഞാടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ....
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...