
Malayalam
ഇഷ്ട മത്സരാർത്ഥികളെ കുറിച്ച് തുറന്നു പറഞ്ഞ് ഡിമ്പലിന്റെ സഹോദരി !
ഇഷ്ട മത്സരാർത്ഥികളെ കുറിച്ച് തുറന്നു പറഞ്ഞ് ഡിമ്പലിന്റെ സഹോദരി !
Published on

ബിഗ് ബോസ് സീസൺ മൂന്ന് തുടങ്ങിയത് മുതൽ പ്രേക്ഷകർ മത്സരാർത്ഥികളുടെ വിശേഷങ്ങൾ തേടിയിറങ്ങിയിരുന്നു. അതിൽ പൊതുവെ അത്ര സുപരിചിതയല്ലാത്ത ശക്തമായ മത്സരാർത്ഥികളിൽ ഒരാളാണ് ഡിംപൽ. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചില സംഭവ വികാസങ്ങൾ ഡിംപലിന്റെ പ്രേക്ഷക പ്രിയം കുറച്ചോ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ സംശയം.
ദോശയുമായി ബന്ധപ്പെട്ട് ഡിംപൽ ഫിറോസിനോട് നടത്തിയ തർക്കമായിരുന്നു കാരണം. ഏഞ്ചൽ ദോശയെടുക്കാൻ വന്നപ്പോൾ, അത് പെട്ടെന്ന് എുടുത്ത്കൊടുക്കാതെ നിർത്തിയെന്നായിരുന്നു ഫിറോസ് പറഞ്ഞത്. എന്നാൽ ഡിംപൽ ആണ് എനിക്ക് ദോശ തന്നതെന്ന് ഏഞ്ചൽ പറഞ്ഞിരുന്നു.
എന്നാൽ ഫിറോസ് പറഞ്ഞത് കൊടുക്കാതെ കുറച്ചധികം നേരം ഡിംപൽ ഏഞ്ചലിനെ നിർത്തിയെന്നും അപ്പോഴാണ് ഞാൻ ഇടപെട്ടതെന്നുമാണ്. ഡിംപിലിനും എയ്ഞ്ചലിനും ബിഗ് ബോസിൽ എത്തുന്നതിന് മുൻപേ പരസ്പരം അറിയാമായിരുന്നു എന്നും തിങ്കിൽ വെളിപ്പെടുത്തിയിരുന്നു,
ബിഗ് ബോസ് വീട്ടിൽ ഈ ചർച്ചകളെല്ലാം പൊടിപൊടിക്കുമ്പോൾ, വീടിന് പുറത്തുള്ള ഡിംപലിന്റെ സഹോദരി തിങ്കൾ ഭാലിനും ചിലത് പറയാനുണ്ട്. ആദ്യം തന്നെ ഇഷ്ടപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് സൂര്യയെന്നും തിങ്കൾ പറയുന്നു. ഏറെ ഇഷ്ടമായ മറ്റൊരു മത്സരാർത്ഥി മണിക്കുട്ടനാണെന്നും തിങ്കൾ പറഞ്ഞു.
ഡിംപലും ഫിറോസും തമ്മിലുള്ള ഇഷ്യൂവിനെ കുറിച്ചും തിങ്കൾ പറഞ്ഞു. ഡിംപലിന് ഫിറോസിനെ പിടിച്ചില്ലെന്നത് വ്യക്തമാണ്. അയാൾ വിഷമാണെന്ന് അവൾ പറയുന്നുമുണ്ട്. നേരത്തെ അറിയാവുന്ന ഏഞ്ചലുമായുള്ള സംസാരത്തിനിടയിൽ എന്തിനാണ് മൂന്നാമതൊരാൾ അനാവശ്യമായി ഇടപെടുന്നതെന്നും തിങ്കൾ ചോദിക്കുന്നു. വിമർശിക്കുന്നവർ ഷോ ഒന്നുകൂടി കാണണമെന്നും സ്വയം വില കളയരുതെന്നും തിങ്കൾ കൂട്ടിച്ചേർക്കുന്നു.
about bigg boss
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...