Malayalam
ഓസ്‌കര്‍ ചിത്രം സ്ലം ഡോഗ് മില്ല്യണയര്‍ താരത്തിനെതിരെ ലൈംഗികാരോപണം; കേസെടുത്ത് പോലീസ്
ഓസ്‌കര്‍ ചിത്രം സ്ലം ഡോഗ് മില്ല്യണയര്‍ താരത്തിനെതിരെ ലൈംഗികാരോപണം; കേസെടുത്ത് പോലീസ്
‘ഓസകര്‍ ‘ നേടിയ ചിത്രം സ്ലം ഡോഗ് മില്ല്യണയര്‍ താരത്തിനെതിരെ ലൈംഗികാരോപണത്തിന് കേസെടുത്തു. ചിത്രത്തില്‍ സലീമായി വേഷമിട്ട മാധുര്‍ മിത്തലിനെതിരെയാണ മുന്‍ കാമുകി പരാതി നല്‍കിയത്.
ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. മുംബൈയിലെ വീട്ടില്‍വെച്ച് കാമുകിയെ മര്‍ദിക്കുകയും ബലാത്സംഗം ചെയതുവെന്നുമാണ് പരാതി. പരാതിയുടെ അടിസഥാനത്തില്‍ മധുര്‍ മിത്തലിനെതിരെ ഫെബ്രുവരി 23ന് ഖര്‍ പൊലീസ്് സറ്റേഷനില്‍ എഫ.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
നിലവില്‍ നടന്‍ ജയപുരില്‍ ഷൂട്ടിങ് തിരക്കിലാണ്. കേസ് ജോലിയെ തടസപ്പെടുത്തുമെന്ന് പറഞ്ഞ മിത്തല്‍ പരാതി വ്യാജമാണെന്നും അസ്വസഥത സൃഷടിക്കുന്നതാണെന്നും പറഞ്ഞു.
തനിക്കെതിരെ തെറ്റായ വിവരങ്ങള്‍ വാടസ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഇത് ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നും മാധുര്‍ പറഞ്ഞു. ഏഴു വയസു മുതല്‍ കുടുംബത്തിലെ ഏക വരുമാന മാര്‍ഗം താനാണ്. ഇത്തരം വാര്‍ത്തകള്‍ തന്റെ കരിയര്‍ തകര്‍ക്കുന്നു. അതോടൊപ്പം തന്റെ ഭാവിയെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുമെന്നും മാധുര്‍ കൂട്ടിച്ചേര്‍ത്തു.
