ശരീരഭാരം 6 കിലോയോളം കുറച്ചു; സിനിമയെപോലെ സീരിയലിന് എടുക്കുന്ന മേക്കോവർ വാർത്തകളിൽ ഇടം പിടിക്കാറില്ല

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട നായകനാണ് കിഷോര്‍ സത്യ. ഒരിടവേളയ്ക്ക് ശേഷം സ്വന്തം സുജാതയിലൂടെയാണ് കിഷോർ തിരിച്ചെത്തിയത് ചന്ദ്ര ലക്ഷ്മണാണ് പരമ്പരയിലെ നായിക. ഇപ്പോൾ ഇതാ തന്റെ മേക്കോവറിനെക്കുറിച്ചും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
സ്വന്തം സുജാതയിലെ പ്രകാശൻ ആവാൻ വേണ്ടി ശരീരഭാരം 6 കിലോയോളം കുറച്ചിരുന്നു. അതൊരു ശ്രമകരമായ പണിയായിരുന്നു. പക്ഷെ സീരിയലിനു വേണ്ടി നാം എടുക്കുന്ന ഇത്തരം ശ്രമങ്ങൾ ഒന്നും ഒരു സിനിമക്കായി നടത്തുന്ന മേക്കോവർ പോലെ വാർത്തകളിൽ അത്ര ഇടം പിടിക്കാറില്ല. അത് പരമ്പരകളുടെ വിധി. അതിലും വലിയ പണിയാണ് വീണ്ടും ശരീരം പഴയ പടിയാക്കുക എന്നത്. അതും ഷൂട്ടിങ്ങിനു ഇടയിലെന്ന് കിഷോർ പറയുന്നു.
ജിം, ന്യൂട്രീഷ്യൻ, റെസ്റ്റ് അങ്ങനെ പലതും സീരിയൽ ഷൂട്ടിങ്ങിൽ പാടാണ്. സിനിമയുടെ ഒരു സാവകാശം ഒന്നുമിവിടെ നമുക്ക് കിട്ടില്ല. എന്നിട്ടും കുറച്ച് മാറ്റമുണ്ടാക്കാൻ ഇതിനിടയിൽ സാധിക്കുന്നത് സന്തോഷം തരുന്നു. തിരുവനന്തപുരത്തു ജോൺസ് ജിമ്മിൽ ആണ് സ്ഥിരം പോകുന്നത്. കൊച്ചിയിൽ ഷൂട്ടിനു വന്നശേഷം ആദ്യം കരിങ്ങാച്ചിറയുള്ള വിധുവിന്റെ ജിമ്മിൽ ആണ് പോയത്. ദൂരം, സമയം തുടങ്ങിയ മാരണങ്ങൾ വഴി മുടക്കി.
പിന്നീട് തൃക്കാക്കര മുനിസിപ്പൽ കൗൺസിലറും ഞങ്ങളുടെ ലൊക്കേഷൻ മാനേജരുമായ മനൂപിന്റെ ജിമ്മിൽ പോയി തുടങ്ങിയത്. ഈ തിരക്കിനിടയിലും ഫിറ്റ്നസിന് സമയം കണ്ടെത്തുന്നത് എപ്പോഴും സന്തോഷം തന്നെ. ഇത് നാളുകളായുള്ള ദിനംചര്യയുടെ ഭാഗമെന്നുമായിരുന്നു കിഷോർ സത്യ കുറിച്ചത്.
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...