
Social Media
ശ്രേയ ഘോഷാല്‍ അമ്മയാവുന്നു; സന്തോഷം പങ്കുവെച്ച് ഗായിക
ശ്രേയ ഘോഷാല്‍ അമ്മയാവുന്നു; സന്തോഷം പങ്കുവെച്ച് ഗായിക

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. കുഞ്ഞുവയറിൽ കൈവച്ചു നിൽക്കുന്ന തന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം താരം പങ്ക് വച്ചത്. ജീവിതത്തിന്റെ പുതിയ അദ്ധ്യത്തിലേക്ക് കടക്കുമ്പോൾ, ഈ വാർത്ത നിങ്ങൾ എല്ലാവരുമായും പങ്കിടാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹങ്ങളും ഞങ്ങൾക്ക് ആവശ്യമാണ് എന്ന ക്യാപ്ഷനോടെയാണ് ശ്രേയ ചിത്രങ്ങൾ പങ്ക് വച്ചത്.
2015 ലായിരുന്നു ശ്രേയയുടെയും ശിലാദിത്യ മുഖോപാധ്യായയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. എഞ്ചിനീയറായ ശൈലാദിത്യ റസിലന്റ് ടെക്നോളജീസ്, ഹിപ്മാസ്ക് ഡോട്ട് കോം തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.
2002ൽ ദേവദാസ് എന്ന ചിത്രത്തിലെ ബേരി പിയാ എന്ന പാട്ടും പാടിയാണ് ശ്രേയ പിന്നണി ഗാനരംഗത്തെത്തുന്നത്. സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്.
ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും ശ്രേയ മികച്ചുനിന്നു. നാല് തവണയാണ് ശ്രേയയെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയത്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...