
Actor
ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മണിക്കുട്ടൻ !
ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മണിക്കുട്ടൻ !

മലയാളത്തിന്റെ പ്രിയപ്പെട്ട റിയാലാറ്റി ഷോയായ ബിഗ് ബോസ് സീസണ് 3യില്‍ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്. കഴിഞ്ഞ ദിവസം ഷോയിലെ ടാസ്കായിരുന്നു ആദ്യ പ്രണയത്തെക്കുറിച്ചുള്ള ടാസ്ക്. ഈ ടാസ്കില് താന്‍ പതിനഞ്ച് വര്‍ഷമായി മനസ്സില്‍ താലോലിക്കുന്ന പ്രണയത്തെക്കുറിച്ചാണ് മണിക്കുട്ടന് തുറന്നു പറഞ്ഞത്. ആര് പ്രണയത്തെക്കുറിച്ച് ചോദിച്ചാലും രാധ, മേരി അല്ലെങ്കില്‍ അവളുടെ അനിയത്തിയെന്നുള്ള മറുപടിയാണ് ഞാന്‍ എല്ലാവര്ക്കും കൊടുക്കാറുള്ളത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഞാനിത് പറയുന്നുണ്ടെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഒരു വേദി കിട്ടുന്ന സമയത്ത് ആ കുട്ടിയോടുള്ള റെസ്പെക്ട് അറിയിക്കണമെന്നുണ്ടായിരുന്നു. എന്റെ അന്നത്തെ അവസ്ഥയില്‍ നമ്മള് വിചാരിച്ചതു പോലെ കല്യാണം നടന്നില്ല പക്ഷെ ഞാന്‍ ഇന്നും നിന്നെ ബഹുമാനിക്കുന്നു, എന്റെ ആദ്യത്തെ പ്രണയം നീ തന്നെയാണ്, കഴിഞ്ഞ പതിനഞ്ച് വര്‍ഷമായിട്ടും നീ തന്നെയാണ്, മണിക്കുട്ടന് പറഞ്ഞു.
താന്‍ പ്രണയിച്ച പെണ്‍കുട്ടി ഇന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും മനസില്‍ ഇന്നുമുള്ള പ്രണയിനി അവള് മാത്രമാണെന്നാണ് പേര് വെളിപ്പെടുത്താതെ മണിക്കുട്ടന് പറഞ്ഞത്. ആ കുട്ടി ഒരിക്കലും എന്നെ ചതിച്ചിട്ടില്ല, ഒരുപാട് സ്നേഹിച്ചിട്ടേയുള്ളൂ. ഒരുപാട് ബഹുമാനിച്ചിട്ടേയുള്ളൂ. ആ ഒരു സമയത്ത് വേറൊരു പ്രണയം ആവശ്യമായിരുന്നു അവള്‍ക്ക്. വിട്ടു പിരിയാനാവാത്ത ബന്ധമാണെന്ന് പറഞ്ഞിരുന്നു, വളരെ മാന്യമായിട്ടാണ് എന്നോട് സംസാരിച്ചത്, മണിക്കുട്ടന് പറഞ്ഞു.
actor
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...