Connect with us

ബോളിവുഡ് താരങ്ങളുടെ വീടുകളിലും ഓഫീസിലും പരിശോധന; നികുതി വെട്ടിപ്പ് നടത്തിയതായി സൂചന

Actor

ബോളിവുഡ് താരങ്ങളുടെ വീടുകളിലും ഓഫീസിലും പരിശോധന; നികുതി വെട്ടിപ്പ് നടത്തിയതായി സൂചന

ബോളിവുഡ് താരങ്ങളുടെ വീടുകളിലും ഓഫീസിലും പരിശോധന; നികുതി വെട്ടിപ്പ് നടത്തിയതായി സൂചന

അനുരാഗ് കശ്യപിന്റെ നിർമ്മാണ കമ്പനിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട് ബോളിവുഡ് ചലച്ചിത്ര സംവിധായകരായ അനുരാഗ് കശ്യപ്, വികാസ് ബാൽ എന്നിവരുടെയും നടി തപ്‌സി പന്നുവിന്റെയും വീടുകളിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

ഫാന്റം ഫിലിംസ് നികുതിവെട്ടിച്ചതായുള‌ള സൂചനയിലാണ് റെയ്‌ഡ്. ഇവരുടെ മുംബയിലെയും പൂനയിലെയും വീടുകൾക്ക് പുറമേ ഇരുപതോളം കേന്ദ്രങ്ങളിലും പരിശോധനകൾ നടക്കുകയാണ്. ചലച്ചിത്ര നിർമ്മാതാവ് മധു മന്ദേന വർമ്മയുടെ ടാലന്റ് മാനേജ്‌മെന്റ് കമ്പനിയിലും ആദായ നികുതി അധികൃതർ വൈകാതെ പരിശോധനകൾ നടത്തുമെന്നാണ് അറിവ്. റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

actor

More in Actor

Trending